മലമാന്റെകുത്തേറ്റ് മരിച്ചയാളുടെ ഭാര്യയെയും മകളെയും മര്‍ദിച്ച്‌ വീട്ടില്‍ നിന്നും ഇറക്കിവിട്ടതായി പരാതി






കണ്ണൂര്‍:  മലമാന്റെ കുത്തേറ്റു മരിച്ച യുവാവിന്റെ ഭാര്യയെയും ബാലികയായ മകളെയും ഭര്‍തൃവീട്ടുകാര്‍ മര്‍ദിച്ച്‌ വീട്ടില്‍ നിന്നും ഇറക്കിവിട്ടതായി പരാതി. ആറളം ഫാം 13-ാം ബ്ലോക്കിലെ രഹ്നയാണ് മര്‍ദനത്തിനിരയായത്. മര്‍ദനത്തെ തുടര്‍ന്ന് രഹ്ന ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ഇത് സംബന്ധിച്ച്‌ രഹ്ന ആറളം പോലീസില്‍ പരാതിയും നല്‍കി.

ആറളം ഫാം 13-ാം ബ്ലോക്കില്‍ താമസിച്ചു വരുന്ന രഹ്നയെയും നാലു വയസുള്ള മകളെയും വീട്ടില്‍ നിന്നും ഇറക്കിവിട്ടതായാണ് പരാതി. ഒരു മാസം മുമ്ബ് കള്ള് ചെത്ത് തൊഴിലാളിയായിരുന്ന ഭര്‍ത്താവ് ജയരാജന്‍ മലമാന്റെ അക്രമത്തില്‍ കൊല്ലപ്പെട്ടിരുന്നു.2014ല്‍ മലപ്പുറത്തു നിന്നും വിവാഹിതയായാണ് രഹ്ന ആറളം ഫാമിലെത്തിയത്. അന്നുമുതലേ ഭര്‍തൃ വീട്ടുകാരുടെ പീഡനം ഉണ്ടായിരുന്നെന്നും ഇവര്‍ പറയുന്നു.

ഇപ്പോള്‍ മറ്റൊരു വീട്ടില്‍ അഭയം തേടി വരുന്നതിനിടയിലാണ് കഴിഞ്ഞ ദിവസം വീണ്ടും ഭര്‍തൃവീട്ടുകാര്‍ മര്‍ദിച്ചതെന്നും രഹ്ന പറഞ്ഞു.