ബ്രസീല്‍ എംബസിയുടെ വിരുന്നിനു വിളന്പാന്‍ തൃശൂരില്‍നിന്നു ചക്ക
തൃശൂര്‍: അറുപതു കിലോ ചക്ക തരാമോയെന്ന് എംബസി ഓഫ് ബ്രസീല്‍. തരാമല്ലോയെന്നു വര്‍ഗീസ് തരകന്. ബ്രസീലിന്റെ റിപ്പബ്ലിക് ദിനമായ ഇന്നു ന്യൂഡല്‍ഹിയില്‍ ഒരുക്കുന്ന വിരുന്നില്‍ വിളന്പുന്ന പ്രധാന ഇനമായ ബ്രസീലിയന്‍ ഡെസര്‍ട്ട് തയാറാക്കാനാണ് ചക്ക. ബ്രസീലില്‍ ചക്ക വിശിഷ്ട വിഭവമാണ്.
ചക്ക ലഭ്യമല്ലാത്ത സീസണില്‍ ഡല്‍ഹിയിലെ ബ്രസീല്‍ എംബസിയിലെ ഉദ്യോഗസ്ഥര്‍ ഇന്ത്യ മുഴുവന്‍ അന്വേഷിച്ചുവലഞ്ഞതായിരുന്നു. ഒടുവില്‍ സാമൂഹ്യ മാധ്യമങ്ങളിലും പത്രമാധ്യമങ്ങളിലും വാര്‍ത്താതാരമായ വര്‍ഗീസ് തരകന്റെ കുറുമാല്‍കുന്നിലെ ആയുര്‍ജാക്ക് ഫാമിനെക്കുറിച്ച് അവര്‍ മനസിലാക്കി. 365 ദിവസവും ചക്ക വിളയുന്ന ഫാമില്‍നിന്നു ചക്ക കിട്ടുമോയെന്ന് ആരാഞ്ഞുകൊണ്ടുള്ള ഫോണ്‍സന്ദേശമാണ് ആദ്യം ലഭിച്ചത്. പിറകേ എംബസിയുടെ ഡെപ്യൂട്ടി ചീഫ് ബ്രെണോ ഹെര്‍മന്‍ ഒപ്പുവച്ച കത്തും വന്നു. അവരുടെ അഭ്യര്‍ഥനയനുസരിച്ച് പഴുക്കാറായ ചക്ക വിളവെടുത്തു പായ്ക്ക് ചെയ്ത് എയര്‍ കാര്‍ഗോ വഴി വര്‍ഗീസ് തരകന് അയച്ചുകൊടുത്തു.
കേന്ദ്രമന്ത്രിമാരും വിവിധ എംബസി അധികൃതരും പങ്കെടുക്കുന്ന വിരുന്നില്‍ വര്‍ഗീസ് തരകന്റെ ചക്കകൊണ്ടു തയാറാക്കിയ ഡെസര്‍ട്ടും വിശിഷ്ട വിഭവങ്ങളി ല്‍ സ്ഥാനംപിടിക്കും.


0 Comments