ദശലക്ഷക്കണക്കിന് തീര്‍ത്ഥാടരകരെത്തുന്ന ശബരിമലയില്‍ മണ്ഡലകാലം പ്രമാണിച്ച് മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വലിയ മുന്നൊരുക്കങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. വിവിധ ജില്ലകളില്‍ നിന്നും ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ അവശ്യ ചികിത്സാ സേവനത്തിനായ് ഇവിടെ വിന്യസിച്ചിട്ടുണ്ട്. കാര്‍ഡിയോളജി, ജനറല്‍ മെഡിസിന്‍, അനസ്തീഷ്യ, സര്‍ജറി, ഓര്‍ത്തോപീഡിക്‌സ്, പീഡിയാട്രിക്‌സ് എന്നീ സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം ശബരിമലയിലെ വിവിധ കേന്ദ്രങ്ങളില്‍ ലഭ്യമാക്കി. ആരോഗ്യവകുപ്പില്‍ നിന്ന് 3000ത്തോളം ജീവനക്കാരെ ശബരിമലയിലെ വിവിധ കേന്ദ്രങ്ങളിലായ് മണ്ഡലകാലത്ത് നിയമിച്ചിട്ടുണ്ട്.
സന്നിധാനത്ത് ഒരു അടിയന്തിര ഓപ്പറേഷന്‍ തീയേറ്ററും പ്രവര്‍ത്തന സജ്ജമാക്കി. സര്‍ജന്റേയും അനസ്തിറ്റിസ്റ്റിന്റേയും സേവനം ഉൾപ്പെടെ അത്യാവശ്യ ഓപ്പറേഷനുകള്‍ നടത്തുവാന്‍ വേണ്ട സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. സന്നിധാനം, നീലിമല, അപ്പാച്ചിമേട്, പമ്പ എന്നിവിടങ്ങളില്‍ സിസി.യു, കാര്‍ഡിയോളജസ്റ്റിന്റെ സേവനവും ഉണ്ടാവും. കൂടാതെ സ്വാമി അയ്യപ്പന്‍ റോഡില്‍ ചരല്‍മേട്ടിലും ഈ കാലത്ത് ആശുപത്രി സജ്ജമാക്കി പ്രവര്‍ത്തിക്കും. ഇതുകൂടാതെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും, എരുമേലി സി.എച്ച്.സി.യിലും കാഞ്ഞിരപ്പള്ളി താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സിലും സി.സി.യു. പ്രവര്‍ത്തനക്ഷമമാക്കുകയും പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ട്രോമാകെയര്‍ സെന്റര്‍ പ്രവര്‍ത്തനസജ്ജമാക്കുക്കയും ചെയ്തിട്ടുണ്ട്.


0 Comments