മാടായി പഞ്ചായത്ത്‌ പ്രസിഡന്റിനെ DYFI ഘരാവോ ചെയ്തു.






 കണ്ണൂർ ജില്ലയിൽ ഏറ്റവും കൂടുതൽ മാട് അറിവു നടക്കുന്ന പഞ്ചായത്താണ് മാടായി. ആധുനിക അറവുശാലയും മാലിന്യസംസ്കരണ യൂണിറ്റും ജനങ്ങളുടെ നിരവധി കാലത്തെ ആവശ്യമാണ്. അറവുശാലയ്ക്കായി സ്ഥലം കണ്ടെത്തി നൽകിയാൽ ഫണ്ട് അനുവദിക്കാമെന്ന് ടി.വി രാജേഷ് എംഎൽഎ പറഞ്ഞിട്ടുപോലും സ്ഥലം കണ്ടെത്താൻ ഇതുവരെയായും പഞ്ചായത്ത് തയ്യാറായിട്ടില്ല. അഴിച്ചുവിടുന്ന മാടുകൾ ജനങ്ങൾക്ക് വലിയ നഷ്ടവും അപകടവും ആണ് ഉണ്ടാക്കുന്നത്.  അതിനെതിരായി നടപടി സ്വീകരിക്കാൻ അധികൃതർക്ക് ഇതുവരെയും തയ്യാറായിട്ടില്ല.  മാടുകളെ പിടിച്ചുകെട്ടാനുള്ള  ചുമതല മുസ്ലിംലീഗ് ക്രിമിനലുകളാണ് ഏറ്റെടുക്കുന്നത്. ഇത് നാട്ടിൽ നിരവധി സംഘർഷങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. മാടുകളെ പോറ്റാനുള്ള 'പോണ്ട്' പഞ്ചായത്ത് അധീനതയിൽ വെള്ളച്ചാലിൽ നിലവിലുണ്ട്. പോണ്ട് കീപ്പർ തസ്തികയും നിലവിലുണ്ട്. ഇതിനെ കാര്യക്ഷമമായി ഉപയോഗിക്കാൻ പഞ്ചായത്തിന് കഴിയുന്നില്ല. കഴിവുള്ള നിരവധി ഉദ്യോഗസ്ഥർ ഉണ്ടായിട്ടും അവരെ ഉപയോഗപ്പെടുത്തുന്നതിൽ ഭരണസമിതി പരാജയപ്പെട്ടിരിക്കുന്നു. നിലവിലുള്ള സ്വകാര്യ അറവ് ശാലകൾ അടച്ചിടാൻ എടുത്ത തീരുമാനം, വൃത്തിഹീനമായ ഇടങ്ങളിൽ അറവ് നടക്കുന്നതിലേക്കാണ് എത്തിച്ചേർന്നിരിക്കുന്നത്. ഇത് ഗുരുതരമായ ആരോഗ്യപ്രശ്നമാണ് ഉണ്ടാക്കുക.
പഞ്ചായത്തിന്റെ അനാസ്ഥയ്ക്ക് ജനങ്ങളെ കുരുതി കൊടുക്കുന്ന ഈ നടപടി അടിയന്തരമായി അവസാനിപ്പിക്കണം.

ഡിവൈഎഫ്ഐ നേതൃത്വത്തിൽ മാടായി പഞ്ചായത്ത് പ്രസിഡണ്ടിനെ ഘരാവോ ചെയ്തു. അതിനെ തുടർന്ന് പോലീസിന്റെ സാന്നിധ്യത്തിൽ അറവുശാല നടത്തിപ്പുകാരുടെയും പഞ്ചായത്ത് അധികൃതരുടെയും വിപുലമായ യോഗം വിളിച്ചുചേർത്ത് അറവുശാലകൾ തുറക്കുന്നതിന് നടപടി സ്വീകരിക്കും, പോണ്ടുകൾ വിപുലീകരിക്കും, ആധുനിക അറവ് ശാലയ്ക്ക് അടുത്ത പദ്ധതിയിൽ സ്ഥലം കണ്ടെത്തും എന്ന് ഉറപ്പ് പഞ്ചായത്ത് പ്രസിഡണ്ട് ഡിവൈഎഫ്ഐ നേതാക്കൾക്ക് നൽകി.

സമരം ഡി വൈ എഫ് ഐ മാടായി ബ്ലോക്ക് പ്രസിഡണ്ട് വരുൺ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ആർ. ലെനീഷ്, ടി വി സജീഷ്,  കിരൺ ബാലകൃഷ്ണൻ, കെ സജീഷ് എന്നിവർ നേതൃത്വം നൽകി.