ഫാ. വര്‍ഗ്ഗീസ് മാത്യു ( റോയി അച്ചന്‍ ) നിര്യാതനായി
മൈലപ്രാ : മലങ്കര ഓര്‍ത്തഡോക്സ് സഭ തുമ്ബമണ്‍ ഭദ്രാസനത്തിലെ വൈദികനും, മുന്‍ സഭാ മാനേജിംഗ് കമ്മറ്റിയംഗവുമായ മേക്കൊഴൂര്‍ തടിയില്‍ ആകാശ് വില്ലയില്‍ പരേതനായ പി.റ്റി. മാത്തന്റെയും മറിയാമ്മയുടെയും മകന്‍ ഫാ. വര്‍ഗ്ഗീസ്സ് മാത്യു ( റോയി അച്ചന്‍(59) ) നിര്യാതനായി. സംസ്കാരം നവംബര്‍ 22 വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നിന് മൈലപ്രാ സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ നടക്കും .
തുമ്ബമണ്‍ ഭദ്രാസന കൗണ്‍സില്‍ അംഗം, തുമ്ബമണ്‍ ഭദ്രാസന യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്റ് , മേക്കൊഴൂര്‍ വൈ.എം. സി. എ പ്രസിഡന്റ്, മൈലപ്രാ ഐ.റ്റി.സി ഗവേണിംഗ് ബോര്‍ഡ് അംഗം ,ശാന്തി സദനം ഗവേണിംഗ് ബോര്‍ഡ് അംഗം, പീരുമേട് എം. ബി.സി കോളേജ് എക്സിക്യൂട്ടിവ് അംഗം , കൃപാ ബാലജനസഖ്യം മുഖ്യ സഹകാരി ,പുതുവേലില്‍ കുടുംബയോഗം പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
തൂമ്ബാക്കുളം, കിഴക്കുപുറം , മണ്ണാറക്കുളത്തി , എലിമുള്ളുംപ്ലാക്കല്‍ , കാട്ടൂര്‍ , വട്ടക്കാവ് , മതാപ്പാറ , റാന്നി - കുറ്റ്യാനി ,ചന്ദനപ്പള്ളി , വകയാര്‍ . ആമക്കുന്ന് ,ഓമല്ലൂര്‍ ,അട്ടച്ചാക്കല്‍ ,കുമ്ബഴ സെന്റ് മേരീസ് ,ശെമവൂന്‍ ദെസ്തൂനി എന്നീ ഇടവകകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഭാര്യ : തുമ്ബമണ്‍ ഏറം വലിയകാലായില്‍ ജസ്സി വര്‍ഗ്ഗീസ് ( പ്രിന്‍സിപ്പാള്‍ , പത്തനംതിട്ട കാതോലിക്കേറ്റ് ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ , മുന്‍ മൈലപ്രാ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് , അഖില മലങ്കര ഓര്‍ത്തഡോക്സ് ബസ്ക്യോമ്മാ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ) .
മക്കള്‍: ആകാശ് മാത്യു വര്‍ഗ്ഗീസ്സ് (മസ്ക്കറ്റ് ) , ഡോ. അക്സാ മറിയം ( കുവൈറ്റ് ) .
മരുമക്കള്‍ : അടൂര്‍ ക്രൈസ്റ്റ് കോട്ടേജില്‍ ആദര്‍ശ് ബാബു ( കുവൈറ്റ് ) , പുറമറ്റം തറമേല്‍ ടെസ്സി സാറാ ( മസ്ക്കറ്റ് ) .
കൊച്ചു മകന്‍: കലേബ് ജോണ്‍ ആദര്‍ശ് .
സഹോദരങ്ങള്‍: മാത്യു തോമസ് ( കോന്നി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ , കോണ്‍ഗ്രസ്സ് മൈലപ്രാ മണ്ഡലം പ്രസിഡന്റ് ) , സണ്ണി മാത്യു ( ലൂയിസ് ) ( മുംബൈ) ,പ്രോംസി മാത്യു (മിനി ) ( കുവൈറ്റ് ) .
മലങ്കര ഓര്‍ത്തഡോക്സ് സഭ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ , മലങ്കര ഓര്‍ത്തഡോക്സ് സഭ വൈദിക ട്രസ്റ്റി റവ. ഫാ. എം. ഒ ജോണ്‍ എന്നിവര്‍ ഫാ.വര്‍ഗ്ഗീസ് മാത്യുവിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി .


0 Comments