കൊട്ടിയൂർ: അമ്പായത്തോട്ടിൽ പ്രവർത്തിച്ചിരുന്ന പ്രിൻസ് റീജൻസി പുതിയ മാനേജ്മെന്റിന് കീഴിൽ ‘കാന്താരി’ എന്ന പേരിൽ പ്രവർത്തനമാരംഭിച്ചു.




വ്യാപാരി വ്യവസായി ഏകോപന സമിതി മേഖലാ പ്രസിഡണ്ട് ജോർജ്ജ് കുട്ടി വാളുവെട്ടിയ്ക്കൽ ഉദ്ഘാടനം ചെയ്തു. അമ്പായത്തോട് സെൻറ് ജോർജ്ജ് പള്ളി വികാരി ഫാ. ബിജു ഉറുമ്പിൽ വെഞ്ചരിപ്പുകർമം നിർവഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി മേഖലാ ജനറൽ സെക്രട്ടറി റെജി കന്നുകുഴി, ജോസഫ് പാറയ്ക്കൽ എന്നിവർ പങ്കെടുത്തു.