വൈൻ തീരുമാനം മാറ്റണമെന്ന് ആവശ്യം




കണ്ണൂർ: പഴങ്ങളിൽ നിന്നും ധാന്യങ്ങളിൽ നിന്നും മദ്യം വാറ്റ് വിപണനം ചെയ്യാൻ സ്വകാര്യ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും അനുമതി നൽകാനുള്ള സർക്കാർ തീരുമാനം ഉടൻ പിൻവലിക്കണമെന്ന് ലഹരി നിർമാർജന സമിതി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡണ്ട് ഉമർ വിളക്കോട് അധ്യക്ഷതവഹിച്ചു. ജനറൽസെക്രട്ടറി കാദർ മുണ്ടേരി, മുഹമ്മദ് നബി, ഇബ്രാഹിം, ഷറഫുദ്ദീൻ ഇരിട്ടി,സലാം വള്ളിത്തോട്, നസീർ ചാലാട്, താഹിർ ഹാജി എന്നിവർ പ്രസംഗിച്ചു