ഇ​രി​ട്ടി പു​തി​യ പാ​ലം ജം​ഗ്ഷ​ന്‍ വീ​തി​കൂ​ട്ട​ല്‍: പ്ര​വൃ​ത്തി തു​ട​ങ്ങി



ഇ​രി​ട്ടി: ത​ല​ശേ​രി-​കൂ​ട്ടു​പു​ഴ (വ​ള​വു​പാ​റ) അ​ന്ത​ര്‍ സം​സ്ഥാ​ന​പാ​ത​യു​ടെ ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​രി​ട്ടി പു​തി​യ പാ​ലം ജം​ഗ്ഷ​ന്‍ വീ​തി​കൂ​ട്ടാ​നു​ള്ള ന​ട​പ​ടി തു​ട​ങ്ങി. കെ​എ​സ്ടി​പി പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ന​ട​ക്കു​ന്ന ന​വീ​ക​ര​ണ പ്ര​വൃ​ത്തി​യി​ല്‍ ലോ​ക​ബാ​ങ്കി​ന്‍റെ വി​ദ​ഗ്ധ സം​ഘ​ത്തി​ന്‍റെ നി​ര്‍​ദേ​ശ പ്ര​കാ​രം അ​ധി​ക​ഭൂ​മി ഏ​റ്റെ​ടു​ത്താ​ണ് വീ​തി​കൂ​ട്ടു​ന്ന​ത്. ഇ​തി​നാ​യി ഹൈ​വേയോ​ട് ചേ​ര്‍​ന്ന കൂ​റ്റ​ന്‍ കു​ന്നാ​ണ് ഇ​ടി​ച്ചു നി​ര​പ്പാ​ക്കു​ന്ന​ത്.
കൂ​റ്റ​ന്‍ പാ​റ​ക്കെ​ട്ടു​ക​ളും മ​റ്റും നി​റ​ഞ്ഞ കു​ന്ന്ഇടിക്കുമ്പോൾ  ഉ​ണ്ടാ​കു​ന്ന അ​പ​ക​ട ഭീ​ഷ​ണി ക​ണ​ക്കി​ലെ​ടു​ത്ത് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തും. 300 മീ​റ്റ​ര്‍ നീ​ള​ത്തി​ല്‍ 40,000 ക്യു​ബി​ക് മീ​റ്റ​ര്‍ മ​ണ്ണാ​ണ് നീ​ക്കം ചെ​യ്യേ​ണ്ട​ത്. ഇ​തി​നാ​യി 68 ല​ക്ഷം രൂ​പ​യാ​ണ് ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. 11 മാ​സ​ത്തി​ന​കം പൂ​ര്‍​ത്തി​യാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് കെ​എ​സ്ടി​പി​യു​ടെ ക​ണ്‍​സ​ല്‍​ട്ട​ന്‍​സി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഓ​രോ അ​ഞ്ചു മീ​റ്റ​റി​നു​ശേ​ഷ​വും ഒ​രു മീ​റ്റ​ര്‍ വീ​തി​യു​ള്ള സ്റ്റെ​പ്പി​ട്ടാ​യി​രി​ക്കും മ​ണ്‍​തി​ട്ട നി​ര്‍​ത്തു​ക.

സ്വ​കാ​ര്യ വ്യ​ക്തി​ക​ളി​ല്‍​നി​ന്നാ​ണ് 1.32 ഏ​ക്ക​ര്‍ സ്ഥ​ലം ഏ​റ്റെ​ടു​ത്ത​ത്. വി​ല നി​ര്‍​ണ​യം ഇ​നി​യും പൂ​ര്‍​ത്തി​യാ​യി​ട്ടി​ല്ല. റോ​ഡ് പ​ണി​ക്ക് താ​മ​സം വ​രാ​തി​രി​ക്കാ​നാ​യി ഉ​ട​മ​ക​ളു​ടെ സ​മ്മ​ത പ​ത്രം വാ​ങ്ങി​യാ​ണ് മ​ണ്ണി​ടി​ക്ക​ല്‍ ആ​രം​ഭി​ച്ച​ത്. നി​ര്‍​മാ​ണ പ്ര​വൃ​ത്തി ന​ട​ക്കു​ന്ന ദി​വ​സ​ങ്ങ​ളി​ല്‍ ഹൈ​വേ​യു​ടെ ഒ​രു ഭാ​ഗ​ത്തു​കൂ​ടി ഗ​താ​ഗ​തം അ​നു​വ​ദി​ക്കു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണം ഒ​രു​ക്ക​ണ​മെ​ന്ന് കാ​ണി​ച്ച്‌ ക​രാ​ര്‍ ക​മ്ബ​നി കെ​എ​സ്ടി​പി​ക്ക് ക​ത്തു നി​ല്‍​കി.