ഓട്ടം വിളി സൗഹൃദത്തിലാക്കി! വീട്ടുകാരെ പരിചയപ്പെടുത്താമെന്നു പറഞ്ഞ് യുവതിയെ സ്വന്തം വീട്ടിലെത്തിച്ച് പീഡിപ്പിച്ചു; നഗ്നയാക്കി ഫോട്ടോയും വീഡിയോയും പകര്‍ത്തി; ഓട്ടോഡ്രൈവര്‍ അറസ്റ്റില്‍
പുതുക്കാട്: വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ ഒളിവിലായിരുന്ന യുവാവ് അറസ്റ്റിൽ.വരന്തരപ്പിള്ളി വടക്കുംമുറി കോപ്പാടൻ പ്രബിൻ (30) ആണ് പിടിയിലായത്. എറണാകുളത്ത് ഒളിവിൽ കഴിഞ്ഞ പ്രതിയെ ചാലക്കുടി ഡിവൈഎസ്പി സി.ആർ സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റുചെയ്തത്.
വരന്തരപ്പിള്ളിയിൽ ഓട്ടോ ഡ്രൈവറായിരുന്ന പ്രബിൻ മൂന്നുവർഷം മുന്‍പാണ് വീട്ടമ്മയെ പരിചയപ്പെടുന്നത്. വീട്ടമ്മയുടെ ഭർത്താവ് വിദേശത്തായിരുന്നു. പ്രബിന്റെ വണ്ടി ഓട്ടം വിളിക്കുകയും തുടർന്ന് ഇരുവരും സൗഹൃദത്തിലാവുകയുമായിരുന്നു.
ഒരു വർഷം മുന്‍പ് കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോയി തിരികെ വരുന്നവഴി വീട്ടുകാരെ പരിചയപ്പെടുത്താമെന്നു പറഞ്ഞ് യുവതിയെ പ്രബിൻ സ്വന്തം വീട്ടിലെത്തിക്കുകയും ഭീഷണിപ്പെടുത്തി നഗ്നയാക്കി ഫോട്ടോയും വീഡിയോയും പകർത്തുകയുമായിരുന്നു. ഇത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഇയാൾ യുവതിയെ പലവട്ടം ശാരീരികമായി പീഡിപ്പിച്ചുവെന്നാണ് കേസ്.
മറ്റൊരു ദിവസം യുവതിയുടെ വീട്ടിൽവച്ച് കരഞ്ഞുകൊണ്ട് വന്ന കുട്ടിയെ ഇയാൾ പിടിച്ചു തള്ളുകയും ചുമരിലിടിച്ച് കുട്ടിക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. യുവതിയുടെ മൊഴിയിൽ പ്രബിന്റെ പേരിൽ ബാലപീഡന നിരോധന നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്.
ഭർത്താവ് വിദേശത്തു നിന്നയയ്ക്കുന്ന പണം ഇയാൾ ബലമായി എടുക്കാൻ തുടങ്ങിയതോടെ യുവതി വരന്തരപ്പിള്ളി പോലീസിൽ പരാതി നല്‍കുകയായിരുന്നു. എറണാകുളം വാഴക്കാലായിൽ വർക് ഷോപ്പിൽ ജോലി ചെയ്യുകയായിരുന്ന പ്രതി, യുവതി പരാതി നൽകിയതറിഞ്ഞ് ഒളിവിൽ പോകുകയായിരുന്നു.


0 Comments