ഇടഞ്ഞ ആന പാപ്പാനെ പോസ്റ്റിനിടയില്‍ ഞെരുക്കി കൊന്നു; സ്വകാര്യ ബസ് കുത്തിപ്പൊക്കി
കോട്ടയം: ഇടഞ്ഞ ആന പാപ്പാനെ വൈദ്യുത പോസ്റ്റില്‍ ചേര്‍ത്ത് ഞെരുക്കി കൊന്നു. ചൊവ്വാഴ്ച വൈകുന്നേരം കോട്ടയം ചെങ്ങളത്താണ് സംഭവം. തിരുനക്കര ക്ഷേത്രത്തിലെ ശിവന് എന്ന ആനയുടെ പാപ്പാന് വിക്രം ആണ് മരിച്ചത്. മുകളില്‍നിന്ന് വാലില്‍ പിടിച്ചിറങ്ങാന്‍ ശ്രമിക്കുമ്ബോള്‍ പാപ്പാനെ വൈദ്യുത പോസ്റ്റിന് ഇടയില്‍ ആന ഞെരുക്കുകയായിരുന്നു. പരിക്കേറ്റ വിക്രമിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
തിരുനക്കര ക്ഷേത്രത്തില്‍നിന്നും ഇല്ലിക്കലിലേക്ക് ആനയെ കൊണ്ടുപോകുമ്ബോഴാണ് ഇടഞ്ഞത്. ഇല്ലിക്കല്‍ എത്തിയപ്പോള്‍ ഇടഞ്ഞ ആന മരുതനാല്‍ ഭാഗത്തേക്ക് ഓടി. ഇവിടെവച്ച് ബസ് കുത്തിപ്പൊക്കി. ആനയുടെ ആക്രമണത്തില്‍ ബസിന്റെ മുന്‍ഭാഗം തകര്‍ന്നു. പിന്നീട് ഇവിടെനിന്നും ഇടവഴിയിലൂടെ ഓടി.
ഒരു വീടിന്റെ മുന്‍ഭാഗത്ത് ആന നിലയുറപ്പിച്ചപ്പോള്‍ അതുവരെ പുറത്തിരുന്ന വിക്രം താഴേയ്ക്ക് ഇറങ്ങാന്‍ ശ്രമിച്ചു. വാലില്‍ പിടിച്ച് ഇറങ്ങുമ്ബോള്‍ വൈദ്യുതപോസ്റ്റില്‍ ചേര്‍ത്തുവച്ച് ഞെരുക്കുകയായിരുന്നു. ബഹളംവച്ച് ആനയെ ഇവിടെനിന്നും നീക്കിയ ശേഷമാണ് വിക്രമിനെ വലിച്ചെടുത്തത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


0 Comments