ക​ണ്ണൂ​ര്‍ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നാ​ലു ല​ക്ഷ​ത്തി​ന്‍റെ വി​ദേ​ശ ക​റ​ന്‍​സി​ക​ള്‍ പി​ടി​കൂ​ടി



മ​ട്ട​ന്നൂ​ര്‍: ക​ണ്ണൂ​ര്‍ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള യാ​ത്ര​ക്കാ​ര​നി​ല്‍ നി​ന്ന് നാ​ലു ല​ക്ഷം രൂ​പ​യു​ടെ വി​ദേ​ശ ക​റ​ന്‍​സി പി​ടി​കൂ​ടി. പാ​നൂ​ര്‍ സ്വ​ദേ​ശി മൂ​സ​യി​ല്‍ നി​ന്നാ​ണ് ക​റ​ന്‍​സി പി​ടി​കൂ​ടി​യ​ത്. ഇ​ന്ന​ലെ രാ​ത്രി 8.45ന് ​ഗോ എ​യ​ര്‍ വി​മാ​ന​ത്തി​ല്‍ ദു​ബാ​യി​ല്‍ പോ​കാ​ന്‍ എ​ത്തി​യ​താ​യി​രു​ന്നു മൂ​സ. ക​സ്റ്റം​സും സി​ഐ​എ​സ്‌എ​ഫും ചേ​ര്‍​ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മൂ​സ​യി​ല്‍ നി​ന്ന് ക​റ​ന്‍​സി ക​ണ്ടെ​ടു​ത്ത​ത്. ഡോ​ള​ര്‍, ദി​ര്‍​ഹം, ദി​നാ​ര്‍ തു​ട​ങ്ങി​യ​വ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​ന്ന​ലെ രാ​ത്രി കു​വൈ​ത്തി​ല്‍ നി​ന്ന് എ​ത്തി​യ ഗോ ​എ​യ​ര്‍ വി​മാ​ന​യാ​ത്ര​ക്കാ​ര​നാ​യ കാ​ഞ്ഞ​ങ്ങാ​ട് സ്വ​ദേ​ശി മു​ഹ​മ്മ​ദ് കു​ഞ്ഞി​യി​ല്‍ നി​ന്ന് 2000 പാ​യ്ക്ക​റ്റ് വി​ദേ​ശ നി​ര്‍​മി​ത സി​ഗ​ര​റ്റ് ക​സ്റ്റം​സ് ചെ​ക്കിം​ഗ് പ​രി​ശോ​ധ​ന​യി​ല്‍ പി​ടി​കൂ​ടി​യി​രു​ന്നു. പ​രി​ശോ​ധ​ന​യി​ല്‍ ക​സ്റ്റം​സ് അ​സി. ക​മ്മീ​ഷ​ണ​ര്‍ മ​ധു​സൂ​ദ​ന​ന്‍ ഭ​ട്ട്, സൂ​പ്ര​ണ്ടു​മാ​രാ​യ പി.​സി.​ചാ​ക്കോ, സ​ന്തോ​ഷ് കു​മാ​ര്‍, ജ്യോ​തി ല​ക്ഷ്മി, ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​രാ​യ അ​ശോ​ക് കു​മാ​ര്‍, ജോ​യ് സെ​ബാ​സ്റ്റ്യ​ന്‍, യു​ഗ​ല്‍ കു​മാ​ര്‍ സിം​ഗ്, ഹ​വി​ല്‍​ദാ​ര്‍​മാ​രാ​യ മു​കേ​ഷ്, പാ​ര്‍​വ​തി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.