നാളത്തെ കേരളം ലഹരിമുക്തനവകേരളം.. സൈക്കിൾ റാലി നടത്തി
ഇരിട്ടി :നാളത്തെ കേരളം ലഹരിമുക്ത നവകേരളം' 90 ദിന തീവ്രയത്ന ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി കേളകത്തെ വിവിധ സ്കൂൾ ലഹരിവിരുദ്ധ ക്ലബ്ബുകളുടെ സഹകരണത്തോടെ പേരാവൂർ എക്സൈസ് വിദ്യാർത്ഥികളുടെ ലഹരിവിരുദ്ധ സൈക്കിൾ റാലി - വിമുക്തി സൈക്ക്ലത്തോൺ സംഘടിപ്പിച്ചു.
മഞ്ഞളാംപുറം ജംങ്ഷനിൽ നടന്ന ചടങ്ങിൽ കേളകം പോലീസ് സബ്ബ് ഇൻസ്പെക്ടർ പി.കെ.വിജയൻ റാലി ഫ്ലാഗ് ഓഫ് ചെയ്തു. കേളകം ടൗണിൽ നടന്ന സമാപന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മൈഥിലി രമണൻ ഉദ്ഘാടനം ചെയ്ത് വിമുക്തി സന്ദേശം നൽകി. എക്സൈസ് ഇൻസ്പെക്ടർ എ.കെ.വിജേഷ് അധ്യക്ഷത വഹിച്ചു.
കേളകം സെന്റ.തോമസ് ഹൈസ്കൂൾ അധ്യാപകൻ എം.വി.മാത്യു, എക്സൈസ് പ്രിവന്റീവ് ഓഫീസർ എം.പി.സജീവൻ, സിവിൽ എക്സൈസ് ഓഫീസർമാരായ പി.എസ്.ശിവദാസൻ, കെ.ശ്രീജിത്ത് എന്നിവർ പ്രസംഗിച്ചു.
കേളകം സെന്റ.തോമസ് ഹൈസ്കൂൾ, ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം സ്കൂൾ, എംജിഎം ശാലേം സെക്കണ്ടറി സ്കൂൾ എന്നീ വിദ്യാലയങ്ങളിലെ ലഹരിവിരുദ്ധ ക്ലബ്ബുകളുടെ സഹകരണത്തോടെയാണ് സൈക്കിൾ റാലി സംഘടിപ്പിച്ചത്.
കേളകം സെന്റ.തോമസ് ഹൈസ്കൂൾ പ്രധാനാധ്യാപകൻ പി.പി.വ്യാസ് ഷാ, എംജിഎം ശാലേം സെക്കന്ററി സ്കൂൾ ഷാജു, ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം സ്കൂൾ ലഹരിവിരുദ്ധ ക്ലബ്ബ് കൺവീനർ അനീഷ് എൽദോ എന്നിവർ സന്നിഹിതരായി.
എക്സൈസ് പ്രിവന്റീവ് ഓഫീസർ പി.സി.ഷാജി, സിവിൽ എക്സൈസ് ഓഫീസർമാരായ സി.എം.ജയിംസ്, സി.പി.ഷാജി, കെ.എ.മജീദ്, എൻ.സി.വിഷ്ണു, വനിത സിഇഒ കെ.കെ.അമൃത എന്നിവർ നേതൃത്വം നൽകി.


0 Comments