കാളവണ്ടി ഉരുട്ടി കൊയ്യം റോഡിൽ പ്രതിഷേധക്കൊടുങ്കാറ്റ് ഉയർത്തി ഓഫ് റോഡ് വാട്സ് ആപ്പ് കൂട്ടായ്മ .
ശ്രീകണ്ഠപുരം . കാളവണ്ടി ഉരുട്ടി കൊയ്യം റോഡിൽ പ്രതിഷേധക്കൊടുങ്കാറ്റ് ഉയർത്തി ഓഫ് റോഡ് വാട്സ് ആപ്പ് കൂട്ടായ്മ .
പൊട്ടിത്തകർന്നു കിടക്കുന്ന റോഡ് ഉടൻ വീതി കൂട്ടി മെക്കാഡം ടാറിങ്ങ് നടത്തി വികസിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് പുതുമയുള്ള സമരവുമായി ഇവർ രംഗത്തിറങ്ങിയത്.
ഞായറാഴ്ച വൈകിട്ട് 3 മണിയോടെയാണ് കാളവണ്ടി സമരം തുടങ്ങിയത്. രണ്ടു മണിക്കൂറിലേറെ നീണ്ടു നിന്നു.
ജാതി മത രാഷ്ട്രീയ ഭേദമന്യേ നിരവധി പേർ അണി നിരന്നു.നേരത്തെ 5 കോടിയുടെ എസ്റ്റിമേറ്റ് ഇരിക്കൂർ പിഡബ്ല്യ ഡി ഉണ്ടാക്കിയിരുന്നു.
തുടർ നടപടികൾ ഉണ്ടായില്ല. അടുത്ത കാലത്തായി 11 കോടിയുടെ എസ്റ്റിമേറ്റ് നബാർഡിന് സമർപ്പിച്ചിട്ടുണ്ട്.


0 Comments