ചന്ദനക്കാംപാറയില്‍ യുവാവിന് കാട്ടുപന്നിയുടെ കുത്തേറ്റു
ചന്ദനക്കാംപാറയില്‍ യുവാവിന് കാട്ടുപന്നിയുടെ കുത്തേറ്റു ശ്രീകണ്ഠപുരം: കുടിവെള്ള പൈപ്പ് തുറക്കാന്‍ പോയ യുവാവിന് കാട്ടുപന്നിയുടെ കുത്തേറ്റു.
ചന്ദനക്കാംപാറ ഷിമോഗ കോളനിയിലെ ഐപ്പന്‍ ഹൗസില്‍ അജേഷിനാണ് (37) ഗുരുതരമായി പരിക്കേറ്റത്. വീട്ടിലേക്കുള്ള കുടിവെള്ള പൈപ്പ് തുറക്കാന്‍ വെള്ളിയാഴ്ച പുലര്‍ച്ച പോയതായിരുന്നു അജേഷ്. ഇതിനിടെ ഓടിയെത്തി കാട്ടുപന്നി അജേഷിനെ കുത്തുകയായിരുന്നു. തുടയില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. അജേഷിനെ തളിപ്പറമ്ബ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


0 Comments