പറക്കും കളര്‍ പാമ്പ്
പറക്കും കളര്‍ പാമ്ബ്' ഇടുക്കിയില്‍; പൊന്നിന്റെ നിറവും ചുവപ്പും കറുപ്പും വരകളുമുള്ള അലങ്കാര പാമ്ബിനെ കണ്ടെത്തിയത് അടിമാലിയില്‍; ക്രിസോഫീലീയ ഓര്‍ണാട്ടാ എന്ന പമ്ബിന്റെ സവിശേഷതകള്‍ ഇങ്ങനെ.
അടിമാലി: നാട്ടുംപുറത്തു കാണപ്പെടുന്ന സാധാരണ പാന്പുകളെ മാത്രം കണ്ടുപരിചയിച്ച അടിമാലിക്കാര്‍ക്ക് കൗതുകമായി "കളര്‍ ഫുള്‍' പാന്പ്. വനാന്തരങ്ങളില്‍ മാത്രം കണ്ടുവരുന്ന പറക്കാന്‍ കഴിവുള്ള ക്രിസോഫീലീയ ഓര്‍ണാട്ടാ എന്ന പാന്പിനത്തെയാണ് അടിമാലി കാംകോ ജംഗ്ഷനില്‍നിന്നു കണ്ടെത്തിയത്. ജംഗ്ഷനിലെ മരങ്ങളില്‍ ഒന്നില്‍ തൂങ്ങിക്കിടന്നിരുന്ന പാന്പിനെ നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്നു വനപാലകരെത്തി പിടികൂടി കാട്ടില്‍ തുറന്നുവിട്ടു. പറക്കും അണ്ണാനെപ്പോലെ പറക്കുന്ന ഒരിനം പാന്പാണ് നാഗത്താന് പാന്പ്. പറക്കും പാന്പ് എന്നും അറിയപ്പെടുന്നു. പൊന്നിന്റെ നിറവും ചുവപ്പും കറുപ്പും വരകളും കുറികളുമൊക്കെയുള്ളതാണ് പാന്പ്. മരംകയറി പാന്പുകളായ ഇവ മുകളില്‍നിന്നു താഴേക്ക് തെന്നി പറന്നിറങ്ങാറുണ്ട്. പ്രധാനമായും സഹ്യപര്‍വതനിരകളിലെ കാടുകളിലാണ് കാണപ്പെടുന്നത്.
പല്ലികളും ഓന്തുകളുമാണ് പ്രധാന ഭക്ഷണം. ശരാശരി ഒന്നര മീറ്ററോളം നീളമുള്ള ഇവയ്ക്ക് അലങ്കാരപ്പാന്പ് എന്നൊരു പേരുകൂടിയുണ്ട്. നാഗത്താന് പാന്പുകളുടെ ഇളം പച്ചനിറമുള്ള ഉപരിഭാഗത്തു വിലങ്ങനെ കൃത്യമായി ഇടവിട്ടുള്ള കറുപ്പുവരകളുണ്ട്. വരകളുടെ സ്ഥാനത്തുള്ള ചെതുന്പലുകളുടെ അരികുകള്‍ കറുത്തിരിക്കും.
അടുത്തടുത്തുള്ള ചെതുന്പലുകളുടെ കറുത്ത അരികുകള്‍ തുടര്‍ച്ചയായ ഒരു വരപോലെ തോന്നിക്കുന്നു. ചില പാന്പുകള്ക്കു മുതുകിലെ നടുവരിയിലുള്ള ചെതുന്പലുകളില് മഞ്ഞനിറത്തിലുള്ള പുള്ളികള്‍ കാണപ്പെടാറുണ്ട്. മരം കയറാന്‍ ഉപകരിക്കത്തക്കവിധം വയറിന്റെ അരികു മടങ്ങിയാണിരിക്കുന്നത്. വായില്‍ 20 -22 പല്ലുകളുണ്ട്.
വിഷമുണ്ടെങ്കിലും പൊതുവേ മനുഷ്യര്‍ക്കു ഹാനികരമല്ല. വളരെ ഉയരമുള്ള മരക്കൊന്പില്നിന്നുപോലും ഇവ എടുത്തുചാടും. വേഗത്തിലുള്ള ഈ ചാട്ടം കണ്ടാല്‍ പാന്പ് പറക്കുകയാണെന്നു തോന്നും. ചാടുന്പോള് ഇവ വാരിയെല്ലുകള്‍ വികസിപ്പിച്ച ശേഷം അടിഭാഗം ഉള്ളിലേക്കു വലിച്ചു ശരീരം ഒരു ചെറിയ ഗ്ലൈഡര്പോലെ ആക്കി മാറ്റുന്നു. ഇങ്ങനെ നേരിട്ട് താഴേക്കു വീഴാതെ രക്ഷപ്പെടുകയും ചെയ്യുന്നു.


0 Comments