പ്രളയ കൃഷിനാശത്തെ തുടര്‍ന്ന് 21 കര്‍ഷകര്‍ ജീവനൊടുക്കിയെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍
തിരുവനന്തപുരം: പ്രളയത്തെ തുടര്‍ന്നുണ്ടായ കൃഷി നാശങ്ങള് കാരണം സംസ്ഥാനത്ത് 21 കര്‍ഷകര്‍ ആത്മഹത്യ ചെയ്തതായി മന്ത്രി വി.എസ് സുനില്‍കുമാര്‍ നിയമസഭയെ രേഖാമൂലം അറിയിച്ചു. ഇടുക്കി, വയനാട് ജില്ലകളില്‍ ഒന്‍പത് വീതവും കണ്ണൂര്‍ ജില്ലയില്‍ രണ്ടും കാസര്‍ഗോഡ് ജില്ലയില്‍ ഒരു കര്‍ഷകനും ആത്മഹത്യ ചെയ്തെന്ന് കെ.സി. ജോസഫിന്റെ ചോദ്യത്തിന് മന്ത്രി മറുപടി നല്കി. ആത്മഹത്യ ചെയ്തവരുടെ ആശ്രിതര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 29 ലക്ഷം രൂപ അനുവദിച്ചതായും മന്ത്രി അറിയിച്ചു. പച്ചക്കറി ഉത്പാദനം 50 ശതമാനം വര്‍ധിച്ചു ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി നടപ്പാക്കിയതിന് പിന്നാലെ കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ സംസ്ഥാനത്ത് പച്ചക്കറി ഉത്പാദനം 50 ശതമാനത്തിലേറെ വര്‍ധിച്ചതായി മന്ത്രി പറഞ്ഞു. 2015-16 സാന്പത്തിക വര്‍ഷം 6.28 ലക്ഷം ടണ്‍ ആയിരുന്ന പച്ചക്കറിയുടെ ഉല്പാദനം 2018-19 വര്‍ഷത്തില്‍ 12.12 ലക്ഷം ടണ്ണായി ഉയര്‍ന്നു. നടപ്പ് സാന്പത്തിക വര്‍ഷം 92000 ഹെക്ടര്‍ സ്ഥലത്ത് പച്ചക്കറി കൃഷി ചെയ്യുന്നതിനും പച്ചക്കറി ഉത്പാദനം 14.70 ലക്ഷം ടണ്ണായി ഉയര്‍ത്താനും നടപടി സ്വീകരിച്ചിട്ടുണ്ട്. പദ്ധതിയിലൂടെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന വിഷാംശമുള്ള പച്ചക്കറിയെ പ്രതിരോധിക്കുന്നതിന് ഒരു പരിധി വരെ സഹായിച്ചിട്ടുണ്ടെന്നും മന്ത്രി മറുപടി നല്കി.പി.
മുഹമ്മദ് മുഹ്സിന്, സി. ദിവാകരന്, ഇ.ടി ടൈസണ്‍ മാസ്റ്റര്‍ തുടങ്ങിയവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മന്ത്രി. ഇതര സംസ്ഥാന കറിവേപ്പിലയിലും കാരറ്റിലും കീടനാശിനി ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ പച്ചക്കറികളുടെ പരിശോധനയില്‍ കറിവേപ്പിലയിലും കാരറ്റിലും കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയതായി രാജു ഏബ്രഹാമിനെ മന്ത്രി വി.എസ്. സുനില്‍കുമാര്‍ അറിയിച്ചു.


0 Comments