പൊലീസ് വേഷത്തില്‍ തോക്കിന്റെ മാതൃകയുമായി പ്രകടനം ; എസ്ഡിപിഐ പ്രവര്‍ത്തകര്‍ കുടുങ്ങി




കണ്ണൂര്‍ : പൊലീസ് യൂണിഫോമിനോട് സാദൃശുമുള്ള വസ്ത്രം ധരിച്ചു തോക്കിന്റെ മാതൃകയുമായി പ്രകടനം നടത്തിയവര്‍ക്കെതിരെ കേസെടുത്തു. കണ്ണൂര്‍ തളിപ്പറമ്ബില്‍ പ്രതിഷേധപ്രകടനം നടത്തിയ എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. 17 പേര്‍ക്കെതിരെയാണ് കേസെടുത്തത്.

മാവോയിസ്റ്റ് വേട്ടയ്‌ക്കെതിരെ സംസ്ഥാന സര്‍ക്കാരിനെതിരെ എസ്ഡിപിഐ നടത്തിയ 'പ്രതിഷേധ തെരുവി'ലാണ് സംഭവം. പൊലീസ് യൂണിഫോമിനോട് സാമ്യമുള്ള വസ്ത്രം ധരിച്ചു, സര്‍ക്കാരിനെതിരെ മുദ്രാവാക്യം മുഴക്കി, ഗതാഗത തടസം സൃഷ്ടിച്ചു തുടങ്ങിയ കുറ്റം ചുമത്തിയാണ് കേസെടുത്തത്.