.


ഇരിട്ടി. യഥാർത്ഥ നീതി പുലരുന്ന ഇന്ത്യയ്ക്ക് വേണ്ടിപോരാട്ടത്തിനിറങ്ങുക.: സൈനുദ്ദീൻ കരിവെള്ളൂർ




ഇരിട്ടി: രാജ്യത്ത് യഥാർത്ഥ നീതി പുന:സ്ഥാപിക്കാൻ മതേതര മനസ്സുള്ള മുഴുവൻ ജനങ്ങളും ജനാധിപത്യ പോരാട്ടത്തിറങ്ങേണ്ട സാഹചര്യമാണുള്ളതെന്ന് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് സൈനുദ്ദീൻ കരിവെള്ളൂർ പ്രസ്താവിച്ചു.രാജ്യത്ത്
ഭരണകൂടങ്ങളുടെ നേതൃത്വത്തിൽ തന്നെ ജനങ്ങൾക്ക് നീതി നിഷേധിക്കുന്ന നടപടികളാണ് അരങ്ങേറുന്നത്... അതിന് ചൂട്ടു പിടിക്കുന്ന വിധികളാണ് വന്നുകൊണ്ടിരിക്കുന്നതും.സാമ്പത്തിക തകർച്ചയിൽ നട്ടം തിരിയുന്ന രാജ്യത്ത് വർഗ്ഗീയതയിലൂന്നിയ സംഘ് രാഷ്ട്ര നിർമ്മിതിയാണ് നടക്കുന്നത്. ജനാധിപത്യത്തിനും മതേതരത്വത്തിനും മനുഷ്യാവകാൾ ങ്ങൾക്കും മരണമണി മുഴങ്ങുന്ന ഭീതിതമായ സാഹചര്യത്തിൽ മുഴുവൻ ജനങ്ങളും രാജ്യരക്ഷക്കായി ഒന്നിച്ചു നിൽക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.വെൽഫെയർ പാർട്ടി പേരാവൂർ മണ്ഡലം പ്രവർത്…