കേന്ദ്ര സംസ്ഥാന സർക്കാറുകൾക്കെതിരെ പ്രചരണത്തിന്
കേന്ദ്ര സംസ്ഥാന സർക്കാറുകൾക്കെതിരെ ഗ്രാമതലത്തിൽ ശക്തമായ പ്രചരണത്തിന് ജില്ലയിൽ കോൺഗ്രസ് ഭവന സന്ദർശനം നടത്തുന്നു.
ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ
കഴിഞ്ഞ ദിവസം ജില്ലയിലെ മുഴുവൻ ബ്ലോക്ക് – മണ്ഡലം പ്രസിഡന്റുമാരും പങ്കെടുത്ത ക്യാമ്പ് എക്സിക്യൂട്ടീവ് തളാപ്പിലെ എക്സോറ കൺവെൻഷൻ സെന്ററിൽ വച്ച് സംഘടിപ്പിച്ചപ്പോഴാണ് ഭവന സന്ദർശന പരിപാടിയുൾപ്പെടെ വിവിധ പ്രവർത്തന പരിപാടിയുടെ രൂപരേഖ തയ്യാറാക്കിയത്.
നവംബർ 24 മുതൽ ഡിസംബർ 8 വരെ ജില്ലയിലെ മുഴുവൻ ബൂത്തുകളിലും ഭവന സന്ദർശന പരിപാടി നടക്കും. ബൂത്ത് കമ്മിറ്റി ഭാരവാഹികൾ മുതൽ കെ.പി.സി സി തലം വരെയുള്ള മുഴുവൻ ഭാരവാഹികളും ഭവന സന്ദർശനത്തിൽ പങ്കാളികളാകും.
നവംബർ 15-മുതൽ 20 വരെ എല്ലാമണ്ഡലങ്ങളിലും ക്യാമ്പ് എക്സിക്യുട്ടീവ് സംഘടിപ്പിക്കും. ബൂത്ത് കമ്മിറ്റികളുടെ യോഗം
നവംബർ 23ന് ഉള്ളിൽ പൂർത്തിയാക്കും.രാജ്യത്തിന്റെ സാമ്പത്തിക തകർച്ച, മോദി സർക്കാറിന്റെ കോർപ്പറേറ്റ് വല്ക്കരണം, കർഷകദ്രോഹ നടപടികൾ,
ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാറിന്റെയും. സി.പി.എമ്മിന്റെയും ഇരട്ടത്താപ്പ് നയവും, സ്ത്രീകൾക്കെതിരെ നടക്കുന്ന ക്രൂരമായ പീഢനങ്ങളും, യു.എ.പി.എ വിഷയവും, മാവോയിസ്റ്റുകളെ മനുഷ്യത്വരഹിതമായി കൊലപ്പെടുത്തിയതും, വാളയാർ സംഭവവും ,പി.എസ്.സി പരീക്ഷാ തട്ടിപ്പും, പൊതുഖജനാവിലെ പണം ഉപയോഗിച്ച് ക്രിമിനലുകളെ രക്ഷിക്കാനുള്ള സർക്കാർ നടപടികളും ഭവന സന്ദർശത്തിൽ വിശദീകരിക്കും.
ത്രിതലപഞ്ചായത്ത് തെരഞ്ഞെടുപ്പിന് സംഘടനാ പരമായി സജ്ജരാകുന്നതിന് പദ്ധതികൾ ആവിഷ്ക്കരിക്കാൻ മണ്ഡലം തലത്തിൽ കർമ്മ പരിപാടികൾ നടപ്പിലാക്കും.
ബൂത്ത് തലത്തിൽ കേഡർ ടീം രൂപീകരണവും വോട്ടർ പട്ടിക കുറ്റമറ്റതാക്കലും, നാടിന്റെ വിവിധ ജനകീയ വിഷയങ്ങൾ ഏറ്റെടുത്ത് പ്രക്ഷോഭ പരിപാടികൾ ആസൂത്രണം ചെയ്യുന്നതുൾപ്പെടെയുള്ള പരിപാടികൾ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നതിനും ക്യാമ്പ് എക്സിക്യൂട്ടീവ് തീരുമാനിച്ചു.
ക്യാമ്പ് എക്സിക്യുട്ടീവ് കെ.സി.ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി അധ്യക്ഷത വഹിച്ചു. അഡ്വ.സണ്ണി ജോസഫ് എം.എൽ.എ, കെ.പി.സി.സി ജനറൽ സെക്രട്ടറി വി.എ നാരായണൻ, ഐ.എൻ.ടി.യു.സി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രൻ, യു.ഡി.എഫ് ജില്ലാ ചെയർമാൻ പ്രൊഫ.എ.ഡി മുസ്തഫ, മാർട്ടിൻ ജോർജ്ജ്, അഡ്വ.സോണി സെബാസ്റ്റ്യൻ, പി.ടി. മാത്യു.പി.സി.ഷാജി, മുണ്ടേരി ഗംഗാധരൻ, കെ.സി.മുഹമ്മദ് ഫൈസൽ, തുടങ്ങിയവർ പ്രസംഗിച്ചു.


0 Comments