കണിച്ചാര്‍ ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ രൂപീകരിച്ച ഹരിത കര്‍മ്മ സേനയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സെലിന്‍ മാണി നിര്‍വ്വഹിച്ചു






കണിച്ചാര്‍:ഹരിത കേരള മിഷന്റെ  ഭാഗമായി കണിച്ചാര്‍ ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ രൂപീകരിച്ച ഹരിത കര്‍മ്മ സേനയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സെലിന്‍ മാണി നിര്‍വ്വഹിച്ചു. വൈസ് പ്രസിഡണ്ട് സ്റ്റാനി എടത്താഴെ  അധ്യക്ഷനായി.ഹരിതകേരള മിഷന്റെ ഭാഗമായി കണിച്ചാര്‍ ഗ്രാമ പഞ്ചായത്തിലെ 13 വാര്‍ഡുകളിലായാണ് ഹരിത കര്‍മ്മ സേന രൂപീകരിച്ചത്. പ്ലാസ്റ്റിക് നിര്‍മാര്‍ജനം എന്ന ലക്ഷ്യത്തോടെയാണ് ഹരിതകര്‍മസേന പ്രവര്‍ത്തിക്കുക. കടകളിലും വീടുകളില്‍ നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് ഇവ റീസൈക്ലിങ് സെന്ററില്‍ എത്തിക്കുക എന്നതാണ് ഹരിത കര്‍മ്മ സേനയുടെ ചുമതല രണ്ടുമാസം കൂടുമ്പോള്‍ ഹരിത കര്‍മ്മ സേന അംഗങ്ങള്‍ വീടുകളിലെത്തി പ്ലാസ്റ്റിക്  ശേഖരിക്കും. ഇതിനായി കടകളില്‍ നിന്നും 100 രൂപയും വീടുകളില്‍ നിന്നും 50 രൂപയുമാണ് ഈടാക്കുക.  വീടുകളിലെയും കടകളിലെയും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കഴുകി ഉണക്കിയ ശേഷം ഹരിത കര്‍മ്മ സേനാംഗങ്ങള്‍ നിര്‍ദ്ദേശിച്ച സ്ഥലത്ത് എത്തിക്കുകയാണ് ചെയ്യേണ്ടത്. ഒരു വാര്‍ഡില്‍ രണ്ടുപേരെയാണ് ഹരിതസേനാംഗങ്ങളായി തെരഞ്ഞെടുത്തിട്ടുള്ളത്. ചടങ്ങില്‍ പഞ്ചായത്ത് സെക്രട്ടറി ബാബു തോമസ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബേബി ചിറക്കല്‍, ചെയര്‍പേഴ്‌സണ്‍മാരായ ഷാന്റി സെബാസ്റ്റ്യന്‍, സിജി ടോമി, പഞ്ചായത്തംഗങ്ങളായ വിനോയ് ജോര്‍ജ്,  കെ.കേളപ്പന്‍ പ്രിന്‍സി ജോബി, എം.കെ സുരേന്ദ്രന്‍, ഗ്രേസി തോമസ്, മേരിക്കുട്ടി കാപ്പിയില്‍, ഷീബ നാരകത്തുങ്കല്‍, ബാബു പൂന്തുറ എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു.