കേബിളിടാന്‍ കുഴിവെട്ടി; കുടിയാന്മലയില്‍ ഫോണുകള്‍ നിശ്ചലമായി
നടുവില്‍: കേബിളിടാന്‍ കുഴിയെടുത്തതോടെ കുടിയാന്മല ഭാഗത്ത് ബി.എസ്.എന്‍.എല്ലിന്റെ ലാന്‍ഡ് ഫോണുകള്‍ നിശ്ചലമായി. സ്വകാര്യ കമ്ബനിക്ക് കേബിളിടുന്നതിനാണ് മണ്ണ് നീക്കുന്നത്. ജെ.സി.ബി. ഉപയോഗിച്ച് കുഴിയെടുക്കുന്നതിനാല്‍ കുഴിക്ക് വലിയ ആഴമുണ്ട്. നേരത്തെ ഇട്ടിരുന്ന ബി.എസ്.എന്‍.എല്‍. കേബിളുകള്‍ വ്യാപകമായി നശിപ്പിക്കപ്പെട്ടനിലയിലാണ്.
കരുവഞ്ചാലില്‍നിന്ന് കുടിയാന്മലവരെയാണ് പണിനടക്കുന്നത്. റോഡരികില്‍ മണ്ണ് കോരിയിട്ടതിനെതുടര്‍ന്ന് ഗതാഗത തടസ്സവുമുണ്ട്. പാടെ തകര്‍ന്ന കരുവഞ്ചാല്‍-വെള്ളാട് റോഡ് ചെളി കെട്ടിനില്‍ക്കുന്ന അവസ്ഥയിലാണുള്ളത്. വെള്ളാട് ടൗണ്‍, കണ്ടത്തില്‍ പീടിക, പള്ളിക്കവല തുടങ്ങിയ സ്ഥലങ്ങളില്‍ വാഹനങ്ങള്‍ക്ക് അരിക് കൊടുക്കാനും കഴിയുന്നില്ല. ലൈനുകള്‍ ശരിയാക്കാന്‍ അടിയന്തരനടപടികള്‍ സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി കുടിയാന്‍മല യൂണിറ്റ് ആവശ്യപ്പെട്ടു.


0 Comments