എയ്ഡ്‌സ് രോഗികളായ വിമുക്തഭടന്‍മാര്‍ക്കും ആശ്രിതര്‍ക്കും ആജീവനാന്ത സഹായം




എയ്ഡ്‌സ് രോഗികളായ വിമുക്തഭടന്‍മാര്‍, വിധവകള്‍, വിമുക്തഭടന്‍മാരുടെ ഭാര്യമാര്‍, ആശ്രിതരായ മക്കള്‍ എന്നിവര്‍ക്ക് പ്രതിമാസം 1500 രൂപ വീതം ആദ്യത്തെ മൂന്ന് വര്‍ഷത്തേക്ക് സാമ്ബത്തിക സഹായം നല്‍കി വന്നിരുന്നത് ആജീവനാന്തമാക്കി സര്‍ക്കാര്‍ ഉത്തരവായി. വാര്‍ഷിക വരുമാനം നാലുലക്ഷം രൂപയില്‍ താഴെയുള്ള വിമുക്തഭടന്‍മാരുടെ മക്കള്‍ക്ക് വിവിധ മത്സര പരീക്ഷകളായ സെറ്റ്, നെറ്റ്, ജെആര്‍എഫ്, ഐസിഡബ്ല്യുഎ, സിഎ, സിവില്‍ സര്‍വീസ് എന്നിവയ്ക്ക് പരിശീലന ക്ലാസ്സുകള്‍ക്ക് 20000 രൂപ ഒറ്റത്തവണ സാമ്ബത്തിക സഹായം നല്‍കിയിരുന്നതില്‍ വരുമാന പരിധി അഞ്ച് ലക്ഷം രൂപയായും സാമ്ബത്തിക സഹായം 35,000 രൂപയായും വര്‍ദ്ധിപ്പിച്ചു.