പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതി പിടിയില്‍
ചെറുപുഴ : പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച കേസില്‍ പ്രതി പോലീസ് പിടിയിലായി. പെടേന സ്വദേശി കൊമ്മച്ചി നബീല്‍ (35) ആണ് അറസ്റ്റിലായത്. സ്‌കൂള്‍ വിടുന്ന സമയം ബൈക്കുമായെത്തി വിദ്യാര്‍ത്ഥികള്‍ക്ക് ലിഫ്റ്റ് നല്‍കുന്നത് നബീല്‍ പതിവാക്കിയിരുന്നു. ഒരു ദിവസം ബൈക്കിന് കൈനീട്ടിയ പതിനഞ്ചുകാരന് ലിഫ്റ്റ് നല്‍കി. തുടര്‍ന്ന് മൂന്ന് ദിവസം ഇതേ സമയം ഇയാള്‍ ബൈക്കുമായെത്തി ലിഫ്റ്റ് നല്‍കി വിദ്യാര്‍ത്ഥിയുമായി അടുപ്പം സ്ഥാപിച്ചു. തുടര്‍ന്ന് കഴിഞ്ഞ ആഴ്ച വെള്ളച്ചാട്ടം കാണിച്ചുതരാമെന്ന് പറഞ്ഞ് വിദ്യാര്‍ത്ഥിയെ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.


0 Comments