കുവൈറ്റില്‍ ഇന്ത്യന്‍ എംബസിയുടെ വ്യാജ സ്റ്റാമ്ബുകളും സര്‍ട്ടിഫിക്കറ്റുകളുമായി ഏഴ് ഇന്ത്യാക്കാരെ കയ്യോടെ പിടികൂടി






കുവൈറ്റ് : കുവൈറ്റില്‍ ഇന്ത്യന്‍ എംബസിയുടെ വ്യാജ സ്റ്റാമ്ബുകളും സര്‍ട്ടിഫിക്കറ്റുകളുമായി ഏഴ് ഇന്ത്യാക്കാരെ കയ്യോടെ പിടികൂടി . ക്രിമിനല്‍ അന്വേഷണ വിഭാഗമാണ് ഇവരെ കയ്യോടെ പിടികൂടിയത്.

കഴിഞ്ഞ വര്‍ഷം മുതല്‍ ഇന്ത്യന്‍ എംബസിയുടെ സ്റ്റാമ്ബുകളുള്ള എല്ലാ സര്‍ട്ടിഫിക്കറ്റുകളും അവലോകനം ചെയ്യാന്‍ കുവൈറ്റ് അധികൃതര്‍ തീരുമാനിച്ചിരുന്നു.

വ്യാജ രേഖ ചമയ്ക്കുന്നതിനിടെ ഇന്ത്യന്‍ എംബസിയുടെ സമീപത്തു നിന്നാണ് ഏഴ് ഇന്ത്യാക്കാരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കയ്യോടെ പിടികൂടിയത് ഇവര്‍ ആന്ധ്രാപ്രദേശില്‍ നിന്നുള്ളവരാണെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ക്കൊപ്പമുള്ള കൂടുതല്‍ പേരെ കണ്ടെത്താന്‍ കുവൈറ്റ് പൊലീസും ഇന്ത്യന്‍ പൊലീസും ഇരുരാജ്യങ്ങളിലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.