ഉത്തരമലബാർ കർഷക പ്രക്ഷോഭം വാഹന പ്രചരണ ജാഥയുമായി കെ.സി.വൈ.എം തലശ്ശേരി അതിരൂപത
തലശ്ശേരി : തലശ്ശേരി അതിരൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന ഉത്തര മലബാർ കർഷക പ്രക്ഷോഭത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് നവംബർ 29 , 30 തിയതികളിൽ കെ.സി.വൈ.എം തലശ്ശേരി അതിരൂപതയുടെ നേതൃത്വത്തിൽ വാഹന പ്രചരണ സംഘടിപ്പിക്കും കർഷകർക്ക് മാസം പതിനായിരം രൂപ പെൻഷൻ ലഭ്യമാക്കുക , കാർഷിക വിളകൾക്ക് അർഹമായ വില നിശ്ചയിക്കുക , കർഷകന്റ ജീവനും സ്വത്തിനും സംരക്ഷണം നൽക്കുക , വിഷ രഹിതമായ പച്ചക്കറികൾ നാട്ടിൽ ലഭ്യമാക്കുക , യുവജനങ്ങളെ കാർഷിക വൃത്തിയിലേക്ക് ആകർഷിക്കുക , എന്നീ ആവിശ്യങ്ങൾ ഉന്നയിച്ച്
രണ്ട് ദിവസങ്ങളായി നടക്കുന്ന ജാഥ കാസർഗോഡ് , കണ്ണൂർ ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിലൂടെ സഞ്ചരിക്കും . വെള്ളിയാഴ്ച നടക്കുന്ന ഉദ്ഘാടന സമ്മേളനം കാസർഗോഡ് എം.എൽ.എ . എൻ.എ നെല്ലിക്കുന്ന് . ഉദ്ഘാടനം ചെയ്യും ,
ഫാ.തോമസ് തയ്യിൽ ഫ്ലാഗ് ഓഫ് ചെയ്യും മോൺ. ജോസഫ് ഒറ്റപ്ലാക്കൽ അധ്യക്ഷത വഹിക്കും
തലശ്ശേരി അതിരൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോർജ്ജ് തയ്യിൽ ജാഥ ക്യാപ്റ്റ്യനായും , കെ.സി.വൈ.എം പ്രസിഡന്റ് സിജോ കണ്ണേഴത്ത് വൈസ് ക്യാപ്റ്റ്യനായും നേതൃത്യം നൽകും
ജാഥയുടെ ഒന്നാം ദിനമായ വെള്ളിയാഴ്ച ചെർക്കള , പൊയ്നാച്ചി ,പെരിയ , മാവുങ്കൽ , കാഞ്ഞങ്ങാട് , നീലേശ്വരം എന്നിവടങ്ങളിലൂടെയും രണ്ടാം ദിനമായ ശനിയാഴ്ച ചെറുവത്തൂർ ,
പയ്യന്നൂർ , പിലാത്തറ , പഴയങ്ങാടി , പരിയാരം , തളിപ്പറമ്പ് എന്നിവങ്ങളിലൂടെയും കടന്ന് പോകുന്ന ജാഥ കണ്ണൂരിൽ സമാപിക്കും . ജാഥയിലുടനീളം ഫ്ലാഷ് മോബുകൾ പൊതുജനങ്ങളെ അഭിസംബോധന ചെയ്തു കൊണ്ടുള്ള പ്രസംഗങ്ങൾ എന്നിവയുണ്ടാകും .
ജാഥക്ക് കെ.സി.വൈ.എം തലശ്ശേരി അതിരൂപത ഡയറക്ടർ ഫാ: സോണി വടശ്ശേരി , ജനറൽ സെക്രട്ടറി വിപിൻ ജോസഫ് , ജിതിൻ മുടപ്പാല , എബിൻ കുമ്പുക്കൽ , ജോയൽ തൊട്ടിയിൽ , ബോണി ജോൺ , ടോമിൻ തോമസ് ,സിജോ അമ്പാട്ട്, ഷിജോ നിലക്കപ്പള്ളി , ചിഞ്ചു വി.ജെ , ഡെൽന മരിയ , ആനി ചാക്കോ , സരിഗ കൊന്നയ്ക്കൽ , ട്രീസ പുതുപ്പറമ്പിൽ , ജിൻസ് മാമ്പുഴയ്ക്കൽ , അമൽ കെ . ജോയി കൊന്നയ്ക്കൽ എബിൻ ഷാജു എന്നിവർ നേതൃത്വം നൽകും .


0 Comments