ഇതിഹാസ വോളിബോൾ താരം ജിമ്മി ജോർജിന്റെ വേർപാടിന് 32 ആണ്ട്: ജന്മനാട് നാളെ അനുസ്മരിക്കും
പേരാവൂർ: ജിമ്മി ജോർജിന്റെ 32-ാം ചരമവാർഷിക ദിനാചരണവും അനുസ്മരണ സമ്മേളനവും നവമ്പർ 30 ന് തൊണ്ടിയിൽ ജിമ്മി ജോർജ് സ്പോർട്സ് അക്കാദമിയിൽ
നടക്കും. വൈകിട്ട 3.45 ന് പേരാവൂർ സെയിന്റ് ജോസഫ്സ് ഹൈസ്‌കൂളിലെ
വിവിധമേഖലകളിൽ മികവ് തെളിയിച്ച കുട്ടികൾക്ക് ജിമ്മി ജോർജ് ഫൌണ്ടേഷന്റെ
ക്യാഷ് അവാർഡുകൾ നല്കും. ദേശീയ മത്സരങ്ങളിലും സംസ്ഥാനമൽസരങ്ങളിലും മെഡലുകൾ നേടിയ ജിമ്മി ജോർജ് സ്പോർട്സ് അക്കാദമിയിലെ കുട്ടികൾക്കുള്ള ക്യാഷ് അവാർഡുകളും ഇതോടൊപ്പംവിതരണം ചെയ്യും.
തുടർന്ന് ജിമ്മി ജോർജ് സ്പോർട്സ് അക്കാദമിയും മുടക്കോഴി അനന്തൻ മെമ്മോറിയൽ ക്ലബ്ബും തമ്മിൽ വോളീബോൾ പ്രദർശന മത്സരം.സണ്ണി ജോസഫ് എം.എൽ.എയും പേരാവൂരിലെ വിശിഷ്ട വ്യക്തികളും, വോളീബോൾ താരങ്ങളും, ജില്ലാ വോളീബോൾ അസോസിയേഷൻ ഭാരവാഹികളും സംബന്ധിക്കുമെന്ന് ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി സെബാസ്റ്റ്യൻ ജോർജ് അറിയിച്ചു.


0 Comments