വയനാട് ജനവാസ മേഖലയില്‍ കടുവയിറങ്ങി; ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ്
വയനാടില്‍ ജനവാസമേഖലയില്‍ കടുവയിറങ്ങി. വയനാട് ചീരാല്‍ പണിക്കര്‍ പടിയില്‍ ജനവാസ മേഖലയിലാണ് കടുവയിറങ്ങിയത്. പ്രദേശവാസിയുടെ നായയെ കടുവ കൊന്നു തിന്നു.
പ്രദേശത്തെ കൃഷിയിടത്തില്‍ ഉണ്ടെന്ന് നാട്ടുകാര്‍ പറയുന്നത്. ചീരാല്‍ പണിക്കര്‍പടി മേഖലയില്‍ പോലീസും വനംവകുപ്പും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ നടത്തുകയാണ്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് വിശദമാക്കി.
കര്‍ണാടക - തമിഴ്നാട് സംസ്ഥാനങ്ങള്‍ അതിര്‍ത്തി പങ്കിടുന്ന വയനാട്, വയനാട് സൗത്ത്, നോര്‍ത്ത് വയനാട് വന്യജീവി സങ്കേതങ്ങളില്‍ കടുവകളുടെ എണ്ണം വര്‍ധിച്ചതായി കണക്കെടുപ്പില്‍ കണ്ടെത്തിയിരുന്നു. വനം-വന്യജീവി വകുപ്പ് ക്യാമറ സ്ഥാപിച്ച് തയ്യാറാക്കി കണക്ക് പ്രകാരമാണ് കണ്ടെത്തല്‍.


0 Comments