ഫഡ്നാവിസിന് വീണ്ടും കുരുക്ക്; വ്യാജ സത്യവാങ്മൂലത്തില്‍ കോടതിയുടെ സമന്‍സ്
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ട ദേദവേന്ദ്ര ഫഡ്നാവിസിന് വീണ്ടും കുരുക്ക്. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ ക്രിമിനല്‍ കേസില്‍ പ്രതിയായിരുന്നുവെന്ന കാര്യം മറച്ചുവച്ചതില്‍ കോടതി ഫഡ്നാവിസിനു സമന്‍സ് അയച്ചു.
കോടതിയുടെ സമന്‍സ് നാഗ്പൂര്‍ പോലീസ് ഫഡ്നാവിസിന്റെ വസതിയിലെത്തി കൈമാറി. ഉദ്ദവ് താക്കറെ സര്‍ക്കാര്‍ അധികാരമേറ്റ അതേ ദിവസം തന്നെയാണ് ഫഡ്നാവിസിനു സമന്‍സും ലഭിച്ചത്. സതീഷ് ഉകെ എന്ന അഭിഭാഷകനാണ് കേസുള്ള കാര്യം മറച്ചുവച്ചതിന് ഫഡ്നാവിസിനെതിരെ ക്രിമിനല്‍ നടപടിക്ക് അനുമതി തേടി കോടതിയെ സമീപിച്ചത്. കീഴ്ക്കോടതിയും ഹൈക്കോടതിയും ഉകെയുടെ ഹര്‍ജി തള്ളി.
എന്നാല്‍ സുപ്രീംകോടതി മജിസ്ട്രേറ്റ് കോടതിയോട് അപേക്ഷയില്‍ തീരുമാനമെടുക്കാന്‍ നിര്‍ദേശിച്ചു. ഇതിനെ തുടര്‍ന്നാണ് നവംബര്‍ നാലിനാണ് മജിസ്ട്രേറ്റ് കോടതി നോട്ടീസ് അയക്കാന്‍ ഉത്തരവിട്ടത്.


0 Comments