കാര്‍ഷിക വിളകള്‍ക്ക് ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തുടക്കമായി
മൂവാറ്റുപുഴ: രാജ്യത്ത് എവിടെയുമുള്ള വ്യാപാരികള്‍ക്ക് ഓണ്‍ലൈനായി കാര്‍ഷീക വിളകള്‍ വാങ്ങുന്നതിനും വില്‍ക്കുന്നതിനും ഇ.ഇ.സി. മാര്‍ക്കറ്റില്‍ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് വ്യാപാരത്തിനുള്ള സൗകര്യം. ഇലക്‌ട്രോണിക്‌സ് നാഷ ണല്‍ അഗ്രികള്‍ച്ചറല്‍ മാര്‍ക്കറ്റിംഗ് (ഇനാം) പദ്ധതിയ്ക്ക് 30 ലക്ഷം രൂപ അനുവദിച്ചതായി എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു.
കേന്ദ്രസംസ്ഥാന കൃഷി വകുപ്പുകളുടെ സംയുക്ത സഹകരണത്തോടെയാണ് പദ്ധതി .. പദ്ധതിക്കായി കമ്ബ്യൂട്ടര്‍ ലാബ്, ട്രേഡിംഗ് ലാബ്, നെറ്റ് വര്‍ക്ക്, സോ്ഫ്റ്റ് വെയര്‍, സൗണ്ട് സിസ്റ്റം, സ്‌ക്രീന്‍, ടോക്കണ്‍ സംവിധാനങ്ങള്‍ മാര്‍ക്കറ്റില്‍ ഒരുക്കും. ഇതിനായി സര്‍ക്കാര്‍ ഏജന്‍സിയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. കര്‍ഷകര്‍ക്ക് ന്യായമായ വില ലഭിക്കുന്നതിനാല്‍ കര്‍ഷകര്‍ ഏറെയും കാര്‍ഷീക വിളകള്‍ വില്‍പ്പനയ്ക്കായി മാര്‍ക്കറ്റിനെ ആശ്രയിക്കുന്നു. അധിക ദിവസവും കര്‍ഷകരില്‍ നിന്നും സംഭരിക്കുന്ന കാര്‍ഷീക വിളകള്‍ മാര്‍ക്കറ്റില്‍ തന്നെ വ്യാപാരികള്‍ക്ക് വില്‍ക്കുകയാണ് .


0 Comments