പ്രണയം മൂത്ത് മക്കളെ ഉപേക്ഷിച്ച വീട്ടമ്മ കാമുകനെ കണ്ടപ്പോള്‍ ഞെട്ടി; പേടിച്ചു വിറച്ച് പൊട്ടിക്കരഞ്ഞ് പ്ലസ് വണ്കാരന്
കണ്ണൂര്‍ : മൊബൈല്‍ ഫോണിലൂടെ മൊട്ടിട്ട പ്രണയം മൂര്‍ധന്യത്തിലെത്തിയതോടെ, വീടുവിട്ടിറങ്ങിയ വീട്ടമ്മ ഒടുവില്‍ കാമുകനെ കണ്ടപ്പോള്‍ ഞെട്ടി. പ്രണയം തലയ്ക്ക് പിടിച്ചതോടെ, ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ചാണ് യുവതി കാമുകന്റെ അടുത്തെത്തിയത്. കാമുകന്റെ വീട്ടിലെത്തിയപ്പോഴാണ്, കാമുകന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണെന്ന് വീട്ടമ്മ അറിയുന്നത്.
വീട്ടു മുറ്റത്തെത്തിയ കാമുകിയെ കണ്ടതോടെ, മീശ മുളക്കാത്ത കാമുകന് പേടിച്ചു വിറച്ച് പൊട്ടിക്കരഞ്ഞ് വീട്ടിനുള്ളില്‍ ഒളിച്ചിരുന്നു. വിവരമറിഞ്ഞ് നാട്ടുകാര്‍ കാമുകന്റെ വീട്ടില്‍ തടിച്ചു കൂടി. കണ്ണൂര്‍ ജില്ലയിലാണ് ഈ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. മാസങ്ങള്‍ നീണ്ട മൊബൈല്‍ പ്രണയത്തിലൊടുവിലാണ് ഭര്‍ത്താവിനേയും മക്കളേയും ഉപേക്ഷിച്ച്, അത്യാവശ്യം വേണ്ട സാധനങ്ങളുമെടുത്ത് വീട്ടമ്മ വീട് വിട്ടിറങ്ങിയത്.
മൊബൈല്‍ ഫോണിലെ വിലാസം തേടി വീട്ടമ്മ കാമുകന്റെ വീട്ടിലെത്തുകയായിരുന്നു. മൊബൈല്‍ ഫോണും പിടിച്ച് മുന്നിലെത്തിയ കൗമാരക്കാരന് കാമുകനെ കണ്ട് വീട്ടമ്മ ഞെട്ടി. പ്രണയാവേശത്തില് വീടുവിട്ടിറങ്ങിയ വീട്ടമ്മ, കാമുകന്റെ വീട്ടിന്റെ വരാന്തയില്‍ ഇരുപ്പുറപ്പിച്ചു. വാര്‍ത്ത കാട്ടു തീ പോലെ പടര്‍ന്നതോടെ, കൊച്ചുകാമുകന്റെ വീടിന് മുന്നില്‍ ആളുകള്‍ തടിച്ചുകൂടി. തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവിനെ വിളിച്ച് വിവരം പറഞ്ഞു.സ്ഥലത്തെത്തിയ ഭര്‍ത്താവ് ഭാര്യയെ വീട്ടിലേക്ക് കൂട്ടി കൊണ്ട് പോയി. അച്ഛന്റെ പേരിലുള്ള മൊബൈല്‍ കണക്ഷനാണ് കൊച്ചു കാമുകന് ഉപയോഗിച്ചിരുന്നതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു.


0 Comments