ഹൃദയ പൂർവ്വം എം.സി.എ യിൽ പങ്കാളിയായി കോക്കനട്ട് ലഗൂൺ റസ്റ്റോറന്റ്
മലങ്കര കാത്തലിക് അസോസിയേഷൻ പുൽപള്ളി മേഖലയുടെ നേതൃത്വത്തിൽ സമൂഹത്തിൽ കഷ്ടതയും ദുരിതവും അനുഭവിക്കുന്ന സാദാരണക്കാർക്ക് ഒരു കൈത്താങ് എന്ന നിലയിൽ രൂപീകൃത മായ "ഹൃദയ പൂർവ്വം എം സി എ "എന്ന നിർധന സഹായ നിധിയിൽ പങ്കാളിയായി അബുദാബിയിലെ കോക്കനട്ട് ലഗൂൺ റസ്റ്റോറന്റും. വയനാട്ടിലെ സാമൂഹിക പ്രശ്നങ്ങളിൽ ക്രിയാത്‌മകമായ ഇടപെടലുകൾ നടത്തുന്ന മലങ്കര കാത്തലിക് അസോസിയേഷൻ,ക്യാൻസർ, കിഡ്നി ഫെയ്ലിയർ, കിടപ്പിലായവർ തുടങ്ങി അവശ നിലയിൽ ആയ രോഗികളെ സംരക്ഷിക്കുന്ന ജീവകാരുണ്യ പ്രവത്തനങ്ങളിൽ സ്തുത്യർഹമായ സേവനം കാഴ്ചവയ്ക്കുന്ന, പുൽപള്ളി കാരുണ്യ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് നൽകിയ ഒരുലക്ഷം രൂപയുടെ ധനസഹായ നിധിയിൽ ആണ് കോക്കനട്ട് ലഗൂൺ റസ്റ്റോറന്റ് പങ്കാളിയായത്.


0 Comments