അയോധ്യ വിഷയത്തിൽ സുപ്രീം കോടതി വിധിക്കെതിരെ പുനപരിശോധന ഹർജി നൽകേണ്ടതില്ലെന്ന് സുന്നി വഖഫ് ബോർഡിന്റെ ഇന്നു ചേർന്ന യോഗം തീരുമാനിച്ചു









പുനപരിശോധന ഹർജി നൽകാൻ ഇല്ലെന്ന് സുന്നി വഖഫ് ബോർഡ്        അയോധ്യ വിഷയത്തിൽ സുപ്രീം കോടതി വിധിക്കെതിരെ പുനപരിശോധന ഹർജി നൽകേണ്ടതില്ലെന്ന് സുന്നി വഖഫ് ബോർഡിന്റെ ഇന്നു ചേർന്ന യോഗം തീരുമാനിച്ചു ഏഴ് അംഗങ്ങളിൽ ആറുപേരും ഹർജി നൽകേണ്ടതില്ലെന്ന നിലപാടും ഒരു അംഗം ഹർജി നൽകണമെന്ന് നിലപാടും സ്വീകരിച്ചു.സുപ്രീംകോടതി വിധി പ്രകാരം വിധിച്ച ഭൂമി ഏറ്റെടുക്കേണ്ടതുണ്ടോ എന്നതിനെ സംബന്ധിച്ച് പിന്നീട് ആലോചിക്കാമെന്നും തീരുമാനമായി.
നിലവിൽ മുസ്ലിം വ്യക്തി നിയമ ബോർഡ്‌ പുനഃപരിശോധനാ ഹർജി നൽകുവാൻ തീരുമാനിച്ചതിനാൽ വിഷയം സുപ്രീം കോടതിയിൽ എത്തുമെന്ന് ഉറപ്പാണ്