കേളകം സെന്റ് തോമസ് ഓർത്തഡോക്സ് ശാലേം പള്ളിയിൽ പരി : പരുമല തിരുമേനിയുടെ 117മത് ഓർമ്മപെരുന്നാളിന് കൊടിയേറി
മലബാറിന്റെ പരുമല എന്നറിയപ്പെടുന്നതും പരിശുദ്ധ പരുമല തിരുമേനിയുടെ തിരുശേഷിപ്പിനാൽ അനുഗ്രഹീതവുമായ കേളകം സെന്റ് തോമസ് ഓർത്തഡോക്സ് ശാലേം ദേവാലയത്തിൽ പരി : പരുമല തിരുമേനിയുടെ ഓർമ്മപെരുന്നാളിനുള്ള കൊടിയേറ്റ് ഫാ. നോബിൻ. കെ.വർഗീസ് നിർവഹിച്ചു. പെരുന്നാൾ പ്രധാന ദിനമായ നവംബർ 15 വെള്ളിയാഴ്ച 3.30ന് പെരുന്നാൾ വിളംബരറാലി. 5.30 ന് റാന്നി -നിലക്കൽ ഭദ്രാസന അധിപൻ അഭിവന്ദ്യ ജോഷ്വ മാർ നിക്കോദിമോസ് മെത്രാപ്പോലീത്തക്ക് സ്വീകരണം. 6 മണിക്ക് സന്ധ്യാനമസ്കാരം 7മണിക്ക് ഭക്തിനിർഭരമായ പെരുന്നാൾ റാസ. 8 മണിക്ക് പെരുന്നാൾ സന്ദേശം.8.45ന് സ്ലൈഹീകവാഴ്‌വ് .തുടർന്ന് പൊന്നൻ പെരുംങ്ങോടിന്റെ ശിഷ്യൻമാരായ വടക്കൻസ് കലാസമിതിയുടെ ബ്ലൂ മാജിക് ഫ്യൂഷൻ 2019. 16ന് ശനിയാഴ്ച്ച 8 മണിക്ക് അഭിവന്ദ്യ തിരുമേനിയുടെ നേതൃത്ത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബാന. തുടർന്ന് സ്നേഹവിരുന്ന്.


0 Comments