പുഴയില്‍ അനധികൃതമായി മണല്‍ വാരുന്നതിനിടയില്‍ പോലീസിനെക്കണ്ട് ഭയന്ന് ഓടിയാള്‍ കുഴഞ്ഞുവീണ് മരിച്ചു.



കണ്ണൂർ അയ്യന്‍കുന്ന് പഞ്ചായത്തിലെ മുടയരഞ്ഞി പുഴയില്‍ അനധികൃതമായി മണല്‍ വാരുന്നതിനിടയില്‍ പോലീസിനെക്കണ്ട് ഭയന്ന് ഓടിയാള്‍ കുഴഞ്ഞുവീണ് മരിച്ചു. മുടയരഞ്ഞിയിലെ ബിജു പനച്ചിക്കരോട്ട് (45) ആണ് മരിച്ചത്. ഞായറാഴ്ച്ച രാവിലെ ആറുമണിയോടെയാണ് സംഭവം. പുഴയില്‍ നിന്നും വന്‍തോതില്‍ മണല്‍ കടത്തുന്നുണ്ടെന്ന് പരാതിയെതുടര്‍ന്ന് കരിക്കോട്ടക്കരി എസ്.ഐ ശിവന്‍ ചോടോത്തിന്റെ നേതൃത്വത്തില്‍ പോലീസ് പരിശോധനയ്ക്ക് എത്തിയതായിരുന്നു. പോലീസിനെ കണ്ടപാടെ മണല്‍ വാരുന്നവര്‍ ചിതറി ഓടി. ബിജു പുഴ നീന്തികടന്നെങ്കിലും കരയ്ക്ക് എത്തുമ്പോഴെക്കും കുഴഞ്ഞുവീണു. ഉടന്‍ തന്നെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. പോസ്ഫ്മോര്‍ട്ടത്തിനായി മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അബ്രാഹാമിന്റെയും  പരേതയായ കാരക്കാട്ട്  ത്രേസ്യയുടേയും മകനാണ് . ഭാര്യ:  ബിന്ദു എഴുപറ. മക്കള്‍ : ആഷലി,  അഭിഷേക്. സഹോദരങ്ങള്‍: ബിനോയ്, ജീന,  ജെയ്‌മോള്‍. സംസ്‌കാരം ചൊവ്വാഴച്ച  രാവിലെ ഒന്‍മ്പതിന്  ചരള്‍ സെന്റ് സെബാസ്റ്റ്യന്‍ പള്ളി സെമിത്തേരിയില്‍.