മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ഹൊറര്‍ ചിത്രങ്ങളില്‍ ഒന്നായ ആകാശഗംഗയുടെ രണ്ടാം ഭാഗം ആകാശഗംഗ 2 മികച്ച പ്രതികരണങ്ങള്‍ നേടി തിയേറ്ററുകളില്‍ മുന്നേറികൊണ്ടിരിക്കുന്നു. ആകാശഗംഗയുടെ ആദ്യ ഭാഗത്തില്‍ യക്ഷിയായി എത്തിയ മയൂരിയുടെ സൗന്ദര്യവും ശ്രദ്ധയാകര്‍ഷിച്ചു. എന്നാല്‍ ആകാശഗംഗ 2 വില്‍ ആദ്യത്തേതിലും ഭയാനകമായ രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. മയൂരിയുടെ ഗംഗ എന്ന കഥാപാത്രം കത്തികരിഞ്ഞ യക്ഷിയായണ് എത്തുന്നത്. ശരണ്യ ആനന്ദാണ് ആകാശഗംഗ 2 വില്‍ ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്.

കത്തിക്കരിഞ്ഞ രൂപത്തില്‍ കോസ്റ്റിയൂം പ്രശ്‌നമായിരുന്നതിനാല്‍ അല്‍പ്പം ഗ്ലാമറസായി അഭിനയിക്കേണ്ടി വന്നത് മോശമായി തോന്നിയിട്ടില്ലൊന്ന് നടി പറയുന്നത്. കത്തിക്കരിഞ്ഞ ജഡത്തിന്റെ രൂപത്തിലാണ് എത്തുന്നത് എന്നും അതിനാല്‍ കോസ്റ്റിയും ഉപയോഗിക്കാന്‍ പരിമിതിയുണ്ടെന്നും അതുകൊണ്ട് അല്‍പ്പം ഗ്ലാമറസായിട്ട് തന്നെ അഭിനയിക്കേണ്ടി വരുമെന്നും വിനയന്‍ സാര്‍ ആദ്യമേ പറഞ്ഞതായി നടി ഇപ്പോള്‍ പറയുന്നത്. എന്നാല്‍ ആ മേക്കോവര്‍ ഒരിക്കലും ശരണ്യയെ മോശമായി ബാധിക്കില്ല എന്ന ഉറപ്പും വിനയന്‍ സാര്‍ നല്‍കിയതായി താരം പറയുന്നു.

മേക്കപ്പിനൊപ്പം കുറച്ച് ഗ്രാഫിക്‌സും ചേര്‍ത്താണ് കഥാപാത്രം സ്‌ക്രീനിലെത്തുന്നത്. സിനിമ കണ്ട ഒരാള്‍ക്ക് പോലും ആ ന്യൂഡിറ്റി മോശമായി തോന്നിയിട്ടില്ല എന്നും അതുകൊണ്ട് തന്നെ കുടുബപ്രേക്ഷകര്‍ ഈ ചിത്രത്തെ ഏറ്റെടുത്തതെന്നും ശരണ്യ വ്യക്തമാക്കി. കഥാപാത്രത്തിന്റെ സന്ദര്‍ഭത്തിന് ന്യൂഡിറ്റി അത്യവശ്യമാണെന്നുണ്ടെങ്കില്‍ ഇനിയും ചെയ്യുവാന്‍ മടിയില്ലെന്ന് താരം പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.