കു​ട്ടി​ക​ള്‍ ഓ​ടി ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന വീ​ട്ടു​മു​റ്റ​ത്ത് പെ​രു​മ്ബാ​മ്ബ്; പി​ടി​കൂ​ടി​യ നാ​ട്ടു​കാ​രെ വ​ട്ടംക​റ​ക്കി അ​ധി​കൃ​ത​ര്‍





ത​ല​ശേ​രി: കു​ട്ടി​ക​ള്‍ ഓ​ടി ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന വീ​ട്ടു​മു​റ്റ​ത്തേ​ക്ക് ഇ​ഴ​ത്തെ​ത്തി​യ പെ​രു​മ്ബാ​മ്ബ് ഭീ​തി പ​ര​ത്തി. കു​ട്ട​ക്ക​ര​ച്ചി​ല്‍ കേ​ട്ട് ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ര്‍ അ​തി​സാ​ഹ​സി​ക​മാ​യി പെ​രു​മ്ബാ​മ്ബി​നെ പി​ടി​കൂ​ടി.​എ​ന്നാ​ല്‍ പെ​രു​മ്ബാ​മ്ബി​നെ പി​ടി​കൂ​ടി​യ നാ​ട്ടു​കാ​രെ വ​നം​വ​കു​പ്പും പോ​ലീ​സും വ​ട്ടം ക​റ​ക്കി. ഒ​ടു​വി​ല്‍ രാ​ത്രി​യി​ല്‍ പെ​രു​മ്ബാ​മ്ബി​നെ വ​നം​വ​കു​പ്പ് ഓ​ഫീ​സി​ല്‍ എ​ത്തി​ച്ച്‌ നാ​ട്ടു​കാ​ര്‍ മ​ട​ങ്ങി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റോ​ടെ പു​ന്നോ​ല്‍ താ​ഴെ​വ​യ​ലി​ലാ​ണ് സം​ഭ​വം. പെ​രു​മ്ബാ​മ്ബി​നെ ക​ണ്ട വി​വ​രം വ​നം വ​കു​പ്പി​നെ​യും പോ​ലീ​സി​നെ​യും അ​റി​യി​ച്ചെ​ങ്കി​ലും സ​ഹാ​യ​വു​മാ​യി ആ​രും എ​ത്തി​യി​ല്ല. ഒ​ടു​വി​ല്‍ ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ന്‍ പ്ര​കാ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ നാ​ട്ടു​കാ​ര്‍ പെ​രു​മ്ബാ​മ്ബി​നെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പെ​രു​മ്ബാ​മ്ബി​നെ പി​ടി​ച്ച​ശേ​ഷം വ​നം വ​കു​പ്പി​നെ ബ​ന്ധ​പ്പെ​ട്ട​പ്പോ​ള്‍ പി​ടി​ച്ച സ്ഥ​ല​ത്ത് ത​ന്നെ ഇ​റ​ക്കി വി​ടാ​നു​ള്ള നി​ര്‍​ദേ​ശ​മാ​ണ് ല​ഭി​ച്ച​തെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. തു​ട​ര്‍​ന്ന് പാ​മ്ബു​മാ​യി നാ​ട്ടു​കാ​ര്‍ ന്യൂ​മാ​ഹി പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ എ​ത്തി​യെ​ങ്കി​ലും പോ​ലീ​സും കൈ​യൊ​ഴി​ഞ്ഞു. ഒ​ടു​വി​ല്‍ രാ​ത്രി ഒ​മ്ബ​ത​ര​യോ​ടെ വ​നം​വ​കു​പ്പ് ത​ല​ശേ​രി​യി​ലെ ഓ​ഫീ​സി​ല്‍ പാ​മ്ബി​നെ എ​ത്തി​ച്ച്‌ നാ​ട്ടു​കാ​ര്‍ മ​ട​ങ്ങി. സം​ഭ​വ​ത്തി​ല്‍ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​യ നി​സ​ഹ​ക​ര​ണം വ്യാ​പ​ക പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കി​യി​ട്ടു​ണ്ട്.