കർഷക മാർച്ചും ധർണയും നവംബർ 15 ന്
ഇരിട്ടി:
ഉത്തരമേഖല കർഷക പ്രക്ഷോഭത്തിന്റെ ഭാഗമായി എടൂർ, കുന്നോത്ത്, ഇരിട്ടി, നെല്ലിക്കാംപൊയിൽ ഫൊറോനയുടെ നേതൃത്വത്തിൽ കർഷക മാർച്ചും ധർണയും നടത്തും. ഇരിട്ടി ആറളം വൈൽഡ് ലൈഫ് വാർഡ് ഓഫീസിന് മുമ്പിൽ നടത്തുന്ന ധർണ നവംബർ 15ന് തലശ്ശേരി അതിരൂപതാ സഹായമെത്രാൻ മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യും വന്യമൃഗശല്യം തടയുക കർഷകരോട് വനംവകുപ്പിന്റെ അവഗണന അവസാനിപ്പിക്കുക, വന്യമൃഗശല്യം നഷ്ടപരിഹാരം ഉടൻ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം നടത്തുന്നത്


0 Comments