ക്രഷറില്‍ കുടുങ്ങി യുവാവ് മരിച്ചു.


കാഞ്ഞങ്ങാട്.: ഏഴാംമയില്‍ ഇരിയ മുല്ലച്ചേരി കരിങ്കല്‍ ക്രഷറിലെ ഫണലിലെ പൊടി വൃത്തിയാക്കുന്നതിനിടെ ക്രഷറില്‍ കുടുങ്ങി യുവാവ് മരിച്ചു. ക്രഷര്‍ മാനേജര്‍ കൂടിയായ മുട്ടിച്ചിറലിലെ സാബിര്‍(31) റണ് മരിച്ചത്. ക്രഷര്‍ വൃത്തിയാക്കുന്നതിനിടെ ക്രഷറില്‍ വീഴുകയായിരുന്നു. ഒരു കാല്‍ ഫണലിനുള്ളില്‍ കുടുങ്ങിയാണ് അപകടം. ഇതോടെ മുകളില്‍ നിന്നും ജില്ലിപ്പൊടി യുവാവിന്റെ മുകളില്‍ പതിച്ചു. കൂടെയുണ്ടായിരുന്ന ജീവനക്കാരും നാട്ടുകാര്‍ ഏറെ ശ്രമിച്ചിട്ടും യുവാവിനെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല.
അമ്പലത്തറ പോലീസും കാഞ്ഞങ്ങാടു നിന്നു ഫയര്‍ സ്‌റ്റേഷന്‍ ഓഫീസറുടെ നേതൃത്ത്വത്തില്‍ മൂന്ന് യുനിറ്റ് അഗ്‌നിശമന സേന സ്ഥലത്ത് എത്തിയാണ് ഫണലിനുള്ളില്‍ ഇറങ്ങി ഏറെ നേരത്തെ ശ്രമത്തിനു ശേഷം ജില്ലി പൊടി മാറ്റിയാണ് യുവാവിനെ പുറത്തെടുത്തത്. ഉടന്‍ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം ആംബുലന്‍സില്‍ കാഞ്ഞങ്ങാട് സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു.