വിവാഹ പന്തലും ഭക്ഷണ സാധനങ്ങളും നശിപ്പിച്ച സംഭവം: പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ സണ്ണി ജോസഫ് എം എല്‍ എ



പേരാവൂർ മേല്‍മുരിങ്ങോടി ആനക്കുഴിയിലെ സാംസ്‌കാരിക നിലയത്തില്‍ ഒരുക്കിയ വിവാഹ പന്തലും ഭക്ഷണ സാധനങ്ങളും കിണര്‍ വെള്ളവും കരിയോയിലും മണ്ണെണ്ണയും ഒഴിച്ച് നശിപ്പിച്ച സഭവം .പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ എം എല്‍ എയുടെ സബ്മിഷന്‍.പെണ്‍കുട്ടിയുടെ വിവാഹ പന്തലും ഭക്ഷണ സാധനങ്ങളും കിണര്‍ വെള്ളവും കരി ഓയിലും മണ്ണെണ്ണയും ഒഴിച്ച് നശിപ്പിച്ച സംഭവത്തില്‍ കുറ്റവാളികളെ നിയമത്തിന്റെ മുമ്പില്‍ കൊണ്ട് വന്ന് തക്കതായ ശിക്ഷ നല്‍കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് സണ്ണി ജോസഫ് എംഎല്‍എ നിയമസഭയില്‍ ഉന്നയിച്ച സബ്മിഷനിലൂടെ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. കുറ്റകാർക്കെതിരെ ശക്തമായ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രിക്ക് വേണ്ടി വ്യവസായ മന്ത്രി ഇ.പി ജയരാജൻ പറഞ്ഞു.