എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം
കണ്ണൂര്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ പ്രമുഖ സ്ഥാപനങ്ങളിലേക്ക് ഡിസംബര്‍ നാലിന് രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ അഭിമുഖം നടത്തുന്നു. ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍, ഓഫീസ് അഡ്മിനിസ്‌ട്രേറ്റര്‍, അക്കാദമിക് കൗണ്‍സിലര്‍, മെഡിക്കല്‍ റപ്രസന്റേറ്റീവ്, സെയില്‍സ് ഡെവലപ്‌മെന്റ് മാനേജര്‍, ബിസിനസ് ഡെവലപ്‌മെന്റ് മാനേജര്‍, ഏജന്‍സി മെന്റര്‍ തുടങ്ങിയ ഒഴിവുകളിലേക്കാണ് അഭിമുഖം. അടിസ്ഥാന യോഗ്യതകളുള്ളവര്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും രജിസ്‌ട്രേഷന്‍ ഫിസായ 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ എത്തണം. നിലവില്‍ സെന്റര്‍ രജിസ്‌ട്രേഷനുള്ളവര്‍ക്കും പങ്കെടുക്കാം.