ടൂറിസം ശില്‍പശാലയിലേക്ക് രജിസ്റ്റര്‍ ചെയ്യാം
സംസ്ഥാന ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സ്വച്ഛതാ ആക്ഷന്‍ പ്ലാനിന്റെ ഭാഗമായുളള ശില്‍പശാല ഡിസംബര്‍ ഏഴിന് കണ്ണൂരില്‍ നടക്കും. വിനോദസഞ്ചാര രംഗത്തെ വിവിധ തലങ്ങളിലുളള സംരംഭകര്‍ക്ക് പങ്കെടുക്കാം. ഹോംസ്റ്റേ, സര്‍വീസ്ഡ് വില്ല, ക്ലാസിഫൈഡ് ഹോട്ടലുകള്‍, ട്രാവല്‍ ഏജന്റ്‌സ്, ടൂര്‍ ഓപ്പറേറ്റേഴ്‌സ് തുടങ്ങിയവര്‍ക്ക് മുന്‍ഗണന. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ സഹകരണത്തോടെ ഗോവയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രാവല്‍ ആന്റ് ടൂറിസം മാനേജ്‌മെന്റാണ് ആക്ഷന്‍ പ്ലാനിന്റെ ഭാഗമായുളള ശില്‍പശാല സംഘടിപ്പിക്കുന്നത്. താല്‍പര്യമുളളവര്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലില്‍ ഓഫീസില്‍  നേരിട്ടോ 0497-2706336 എന്ന നമ്പറിലോ ഡിസംബര്‍ അഞ്ചിന് മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യണം.