ക്ലീൻ ബാവലി ഗ്രീൻ മലയോരം: പ്രോഗ്രാം കലണ്ടർ പ്രകാശനം ചെയ്തു

പേരാവൂർ: 'ക്ലീൻ ബാവലി ഗ്രീൻ മലയോരം' പദ്ധതിയുടെ ഭാഗമായി ഗ്രീൻ മലയോരം മിഷൻ തയ്യാറാക്കിയ പോഗ്രാം കലണ്ടറിന്റെ പ്രകാശനം പേരാവൂർ റോബിൻസ് ഹാളിൽ നടന്നു.  ഹരിത കേരളമിഷൻ സംസ്ഥാന ഉപദേശക സമിതി അംഗം ടി പി സുധാകരൻ ഹരിതകേരള മിഷൻ കണ്ണൂർ ജില്ല കോഡിനേറ്റർ സോമശേഖരന് കൈമാറി പ്രകാശനം ചെയ്തു. സംഘാടക സമിതി ചെയർമാൻ സ്റ്റാൻലി ജോർജ് അധ്യക്ഷനായി. ജനറൽ
 കൺവീനർ കെ കെ ശ്രീജിത്ത്‌, സോവിറ്റ് എടത്തൊട്ടി, പി എസ് ശിവദാസൻ, ജെയിൻ കാക്കയങ്ങാട്, നിഷാദ് മണത്തണ, സി സനീഷ്, പി എൻ  ശ്രീജയൻ, പി വി ജോയ്, എം എസ് അമൽ, കെ ശ്രീഹരി, വി ബി അഭിജിത്  തുടങ്ങിയവർ സംസാരിച്ചു. മാലിന്യ വിമുക്ത ബോധവൽക്കരണത്തിന്റെ ഭാഗമായി തെരുവ് നാടകം, വിവിധ രചനാ മത്സരങ്ങൾ, ഓട്ടൻതുള്ളൽ, ഫ്ലാഷ് മോബ്, പുഴയോര കൂട്ടായ്മകൾ തുടങ്ങി  നിരവധി പരിപാടികളാണ്  ക്ലീൻ ബാവലി ഗ്രീൻ മലയോരം ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്.