കണ്ണൂര്‍ മണ്ഡലത്തില്‍ 15 റോഡുകളുടെ പുനരുദ്ധാരണത്തിന്
ഒരു കോടി രൂപയുടെ ഭരണാനുമതി.
തുറമുഖ- പുരാരേഖ- പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടപ്പള്ളി മുഖേന നല്‍കിയ കണ്ണൂര്‍ നിയമസഭാ മണ്ഡലത്തിലെ 15 റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തിക്ക് ഒരു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. കാലവര്‍ഷക്കെടുതിയില്‍ ഉള്‍പ്പെടുത്തിയാണ് പ്രവൃത്തിക്കുള്ള അനുമതി ലഭിച്ചത്. പ്രവൃത്തി ഉടന്‍ പൂര്‍ത്തീകരിക്കാന്‍ തദ്ദേശസ്വയംഭരണ വകുപ്പ് എക്‌സിക്യൂ'ീവ് എഞ്ചിനിയര്‍മാര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. കണ്ണൂര്‍ കോര്‍പ്പറേഷനിലെ മൈതാനപ്പള്ളി പി എച്ച് സി റോഡ് 5 ലക്ഷം, ഒ കെ യു പി സ്‌കുള്‍ കുണ്ടത്തിന്‍ മൂല റോഡ് 10 ലക്ഷം, തിലാൂര്‍ കനാല്‍ റോഡ് 5 ലക്ഷം, പാട്യം റോഡ് ചേലോറ 7 ലക്ഷം, പളിപ്രം മദ്രസ വയല്‍ കോളനി റോഡ് 8 ലക്ഷം, കാല്‍ടെക്‌സ് ശിക്ഷക് സദന്‍ സിദാന്‍ റോഡ് 5 ലക്ഷം, യാദവത്തെരു എസ് എന്‍ കോളേജ് റോഡ് 8 ലക്ഷം, കുറുവ മഞ്ഞക്കാല്‍ റോഡ് 5 ലക്ഷം, അഴീക്കോടന്‍ കല്ലടമുക്ക് റോഡ് 5 ലക്ഷം, സൂര്യ സില്‍ക്‌സ് രജിസ്‌ട്രോഫീസ് ഹൈവേ റോഡ് 8 ലക്ഷം, വനിതാ ഐ ടി ഐ റെയില്‍വേ ടച്ച് റോഡ് 7 ലക്ഷം, താഴെചൊവ്വ കിഴക്കേക്കര കോളനി റോഡ് 5 ലക്ഷം, അവേര ഗുരുമഠം റോഡ് 5 ലക്ഷം എീ 13 റോഡുകള്‍ക്കും മുണ്ടേരി പഞ്ചായത്തിലെ വ'പ്പൊയില്‍ മാവിലാച്ചാല്‍ റോഡ് കൊല്ലന്‍ചിറ റോഡ് 10 ലക്ഷം, തെരു ഹാജിമൊ' റോഡ് മുണ്ടേരി 7 ലക്ഷം എീ രണ്ട് റോഡുകള്‍ക്കുമാണ് ഭരണാനുമതി ലഭിച്ചത്.


0 Comments