ബഹ്റൈന്‍ വിമാനത്താവളത്തില്‍ പട്ടാമ്ബി സ്വദേശി കുഴഞ്ഞുവീണ് മരിച്ചു
മനാമ: ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മലയാളി കുഴഞ്ഞുവീണ് മരിച്ചു. തൊഴില്‍ സംബന്ധമായ ആവശ്യത്തിനായി വിമാനത്താവളത്തിലെത്തിയ പ്രവാസിയായ മൊയ്ദുണ്ണിയാണ് മരിച്ചത്. പട്ടാമ്ബി കൂറ്റനാട് സ്വദേശിയാണ്.
തിങ്കളാഴ്ച ഉച്ചക്കുശേഷം മൂന്നോടെയായിരുന്നു സംഭവം. കുഴഞ്ഞുവീണ മൊയ്ദുണ്ണിയെ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സ് മോര്‍ച്ചറിയില്‍.


0 Comments