പുതുവത്സരാഘോഷം ; താമരശ്ശേരി ചുരത്തില്‍ കര്‍ശന നിയന്ത്രണം


താമരശ്ശേരി: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി താമരശ്ശേരി ചുരത്തിലും വ്യൂപോയിന്റിലും പോലീസ് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി. ചൊവ്വാഴ്ച രാത്രി മുതല്‍ ബുധനാഴ്ച രാവിലെവരെ ചുരത്തിലും വ്യൂപോയിന്റിലും പുതുവത്സര ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുവാന്‍ പാടില്ല . പോലീസ് നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് താമരശ്ശേരി ഡിവൈ.എസ്.പി. കെ.പി. അബ്ദുള്‍ റസാഖ് അറിയിച്ചു.

പുതുവത്സരാഘോഷം അതിരുവിടാതിരിക്കാന്‍ മുന്‍കരുതലെന്ന നിലയില്‍ ചൊവ്വാഴ്ച രാത്രി ഏഴിനുശേഷം ചുരത്തില്‍ സന്ദര്‍ശകര്‍ക്ക് പോലീസ് വിലക്കേര്‍പ്പെടുത്തി . രാത്രി എട്ടിനകം കച്ചവട സ്ഥാപനങ്ങള്‍ അടക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു . രാത്രികാലത്ത് ചുരത്തില്‍ പ്രത്യേക പോലീസ് പട്രോളിങ്ങും ഉണ്ടായിരിക്കും