കേളകം വെള്ളൂന്നിയിൽ നിന്ന് ആനക്കൊമ്പ് വില്പനക്കിടെ മൂന്ന് പേരെ വനപാലകർ പിടികൂടി.വെള്ളൂന്നി സ്വദേശികളായ കുന്നാണ്ടത്ത് കെ.ജെ.സുരേഷ്(45),താഴത്ത് കോന്തിയോടത്ത് കെ.കെ.സുരേഷ്‌കുമാർ(41),അരവഞ്ചാൽ മുതലപ്പെട്ടി ചാർവേലിൽ ഷാജി ജോസഫ്(49) എന്നിവരാണ് കണ്ണൂർ ഫ്‌ളയിംഗ് സ്‌ക്വാഡിന്റെ വലയിലായത്.തിങ്കളാഴ്ച വൈകിട്ട് നാലരയോടെയാണ് ഇവരെ പിടികൂടിയത്.
ഇവരിൽ നിന്ന് 8.7 കിലോഗ്രാം തൂക്കമുള്ള രണ്ട് ആനക്കൊമ്പുകൾ വനപാലകർ കസ്റ്റഡിയിലെടുത്തു.ഫ്‌ളയിംഗ് സ്‌ക്വാഡ് ഡി.എഫ്.ഒ. ബി.രാഹുൽ,വനം ഇന്റലിജൻസ് അസി.കൺസർവേറ്റർ ടി.എസ്.സുരേഷ്ബാബു,ഫ്‌ളയിംഗ് സ്‌ക്വാഡ് റെയിഞ്ച് ഓഫീസർ പി.പ്രസാദ്,എസ്.എഫ്.ഒമാരായ എം.ഉണ്ണികൃഷ്ണൻ,സി.സുനിൽ കുമാർ,ബി.എഫ്.ഒമാരായ ലിയാണ്ടർ എഡ്വേർഡ്,കെ.വി.ഷിജിൻ,കെ.ഷൈജു,കെ.പി.ഗീതു,ടി.പ്രജീഷ് എന്നിവരടങ്ങിയ സംഘമാണ് ആനക്കൊമ്പ് വില്പന സംഘത്തെ അറസ്റ്റ് ചെയ്തത്.ഫോറസ്റ്റ് വിജിലൻസിന് ലഭിച്ച രഹസ്യ വിവരമാണ് പ്രതികളെ വലയിലാക്കിയത്.കേസിന്റെ തുടരന്വേഷണത്തിന് പ്രതികളെ കൊട്ടിയൂർ റെയിഞ്ച് അധികൃതർക്ക് കൈമാറി. വെള്ളൂന്നി മലയിൽ വൈദ്യുതി ഫെൻസിംഗ് നന്നാക്കുന്നതിനിടെ ഒന്നര