സ്റ്റാഫ് നഴ്‌സ്‌ നിയമനം ; അഭിമുഖം ഡിസംബര്‍ 10 ന്




മാനന്തവാടിയിലെ ജില്ലാ ആശുപത്രി ഡയാലിസിസ് യൂണിറ്റിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ സ്റ്റാഫ് നഴ്‌സിനെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ഡിസംബര്‍ 10 ന് രാവിലെ 10.30ന് ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷയും സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുമായി ഹാജരാകണം.

യോഗ്യത: ബി.എസ്.സി നഴ്‌സിംഗ്/ജി.എന്‍.എം. (കെ.എന്‍.സി. രജിസ്‌ട്രേഷന്‍), ഡയാലിസിസ് യൂണിറ്റില്‍ 2 വര്‍ഷത്തെ പ്രവൃത്തി പരിചയം. സര്‍ക്കാര്‍ നഴ്‌സിഗ് കോളജ്/സ്‌കൂളില്‍ പഠിച്ചവര്‍ക്ക് മുന്‍ഗണന. ഫോണ്‍ 04935 240264.