ദേശീയ ബോക്‌സിങ്ങ്: അവാര്‍ഡുകള്‍ക്ക്‌ 10 വരെ അപേക്ഷിക്കാം

ദേശീയ സീനിയര്‍ വനിതാ ബോക്സിങ്ങ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി മികച്ച കവറേജിനും റിപ്പോര്‍ട്ടിങ്ങിനുമായി മാധ്യമ അവാര്‍ഡുകള്‍ക്ക്‌ ഡിസംബർ 10വരെ അപേക്ഷിക്കാം.  ഓവറോള്‍ കവറേജ്, മികച്ച റിപ്പോര്‍ട്ട്, മികച്ച ഫോട്ടോ, മികച്ച വീഡിയോ ദൃശ്യം എന്നിങ്ങനെ ആറ് അവാര്‍ഡുകളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഓവറോള്‍ കവറേജ്, മികച്ച റിപ്പോര്‍ട്ട് എന്നിവക്ക് അച്ചടി, ദൃശ്യമാധ്യമം എന്നീ രണ്ട് വിഭാഗങ്ങളില്‍ പ്രത്യേകം അവാര്‍ഡ് നല്‍കും. ഓരോ ഇനത്തിലും പരമാവധി രണ്ട് എന്‍ട്രി വരെ നല്‍കാം. എന്‍ട്രികള്‍ ഡിസംബര്‍ 10ന് വൈകിട്ട് 5 ഉ മണിക്കകം സ്പോർട്സ് കൗൺസിൽ ഓഫീസിൽ സമര്‍പ്പിക്കണം. ദൃശ്യ മാധ്യമ അവാർഡിന് എൻട്രികളുടെ സിഡി യാണ് സമർപ്പിക്കേണ്ടത്.