ആ​ര്‍ക്കും ഈ ​മ​ണ്ണ് തീ​റെ​ഴു​തി ന​ല്‍കി​യി​ട്ടി​ല്ല -ഹൈ​ദ​ര​ലി ത​ങ്ങ​ള്‍


മ​ല​പ്പു​റം: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം പി​ന്‍വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ മു​സ്​​ലിം യൂ​ത്ത്​ ലീ​ഗ്​ സം​സ്ഥാ​ന​ക​മ്മി​റ്റി ന​ട​ത്തു​ന്ന ഡേ ​നൈ​റ്റ്​ മാ​ര്‍​ച്ചി​ന് ഉ​ജ്ജ്വ​ല​ തു​ട​ക്കം. പൂ​ക്കോ​ട്ടൂ​ര്‍ യു​ദ്ധ​ത്തി​ല്‍ വീ​ര​മൃ​ത്യു വ​രി​ച്ച​വ​ര്‍ അ​ന്ത്യ​വി​ശ്ര​മം കൊ​ള്ളു​ന്ന പി​ലാ​ക്ക​ലി​ല്‍ നി​ന്നാ​രം​ഭി​ച്ച മാ​ര്‍​ച്ചി​​െന്‍റ ഉ​ദ്​​ഘാ​ട​നം മു​സ്​​ലിം​ലീ​ഗ്​ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍​റ്​ ​പാ​ണ​ക്കാ​ട്​ ഹൈ​ദ​ര​ലി ശി​ഹാ​ബ്​ ത​ങ്ങ​ള്‍ നി​ര്‍​വ​ഹി​ച്ചു. രാ​ജ്യം ഞ​ങ്ങ​ളു​ടേ​ത് മാ​ത്ര​മാ​ണെ​ന്ന് വി​ളി​ച്ചു​പ​റ​യാ​ന്‍ ആ​ര്‍ക്കും ഈ ​മ​ണ്ണ് തീ​റെ​ഴു​തി ന​ല്‍കി​യി​ട്ടി​ല്ലെ​ന്ന്​ അ​​ദ്ദേ​ഹം പ​റ​ഞ്ഞു. ഒ​രു വി​ഭാ​ഗ​ത്തെ ഭ​യ​ത്തി​​െന്‍റ മു​ള്‍മു​ന​യി​ലാ​ക്കി മാ​റ്റി​നി​ര്‍ത്താ​മെ​ന്ന് ആ​രും ക​രു​തേ​ണ്ട​തി​ല്ല. അ​ത്ത​ര​ത്തി​ലു​ള്ള ഓ​രോ നീ​ക്ക​ത്തെ​യും ചെ​റു​ത്തു​തോ​ല്‍പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു

തു​ട​ര്‍​ന്ന്​ ഹൈ​ദ​ര​ലി ത​ങ്ങ​ള്‍ സ​മ​ര​നാ​യ​ക​ന്‍ യൂ​ത്ത്​ ലീ​ഗ്​ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍​റ്​ മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ക്ക് പ​താ​ക കൈ​മാ​റി. പൂ​ക്കോ​ട്ടൂ​ര്‍ ര​ക്ത​സാ​ക്ഷി​ക​ളു​ടെ ഖ​ബ​റി​ട​ത്തി​ല്‍ പ്രാ​ര്‍ഥ​ന​ക്ക് ശേ​ഷ​മാ​ണ് മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍, പി.​കെ. ഫി​റോ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മാ​ര്‍ച്ചി​ന്​ തു​ട​ക്കം കു​റി​ച്ച​ത്. പൂ​ക്കോ​ട്ടൂ​രി​ല്‍ നി​ന്നാ​രം​ഭി​ച്ച മാ​ര്‍​ച്ച്‌​ തി​ങ്ക​ളാ​ഴ്​​ച ഉ​ച്ച​ക്ക്​ കോ​ഴി​ക്കോ​ട്​ ക​ട​പ്പു​റ​ത്താ​ണ്​ സ​മാ​പി​ക്കു​ക. പ്ര​തി​പ​ക്ഷ​നേ​താ​വ്​ ര​മേ​ശ്​ ചെ​ന്നി​ത്ത​ല മു​ഖ്യാ​തി​ഥി​യാ​കും. ആ​ദ്യ​ദി​നം 30 കി​ലോ​മീ​റ്റ​റോ​ളം പി​ന്നി​ട്ട ശേ​ഷം രാ​ത്രി ഒ​രു മ​ണി​യോ​ടെ ഫ​റോ​ക്ക്​ ചു​ങ്ക​ത്ത്​ സ​മാ​പി​ച്ചു. തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ ഒ​മ്ബ​തി​ന്​ പു​ന​രാ​രം​ഭി​ക്കും.

ഉ​ദ്​​ഘാ​ട​ന​ച​ട​ങ്ങി​ല്‍ യൂ​ത്ത്‌​ലീ​ഗ് വൈ​സ് പ്ര​സി​ഡ​ന്‍​റ്​ ന​ജീ​ബ് കാ​ന്ത​പു​രം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍, എം.​പി​മാ​രാ​യ പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി, ഇ.​ടി. മു​ഹ​മ്മ​ദ്​ ബ​ഷീ​ര്‍, പി.​വി. അ​ബ്​​ദു​ല്‍ വ​ഹാ​ബ്, മു​സ്​​ലിം​ലീ​ഗ്​ ദേ​ശീ​യ സീ​നി​യ​ര്‍ വൈ​സ് പ്ര​സി​ഡ​ന്‍​റ്​ എം.​പി. അ​ബ്​​ദു​സ​മ​ദ്​ സ​മ​ദാ​നി, സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​പി.​എ മ​ജീ​ദ്, പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് എം.​കെ. മു​നീ​ര്‍, എം.​എ​ല്‍.​എ​മാ​രാ​യ അ​ഡ്വ. എ​ന്‍. ഷം​സു​ദ്ദീ​ന്‍, കെ.​കെ. ആ​ബി​ദ്​ ഹു​സൈ​ന്‍ ത​ങ്ങ​ള്‍, ടി.​വി. ഇ​ബ്രാ​ഹിം, പി. ​ഉ​ബൈ​ദു​ല്ല, പി. ​അ​ബ്​​ദു​ല്‍ ഹ​മീ​ദ്, എം. ​ഉ​മ്മ​ര്‍, ജി​ല്ല പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ന്‍​റ്​ എ.​പി. ഉ​ണ്ണി​കൃ​ഷ്​​ണ​ന്‍, അ​ഡ്വ. എം. ​റ​ഹ്​​മ​ത്തു​ല്ല, ഉ​മ്മ​ര്‍ അ​റ​ക്ക​ല്‍, എം.​എ. സ​മ​ദ്, ടി.​എ. അ​ബ്​​ദു​ല്‍ ക​രീം, പി. ​ഇ​സ്മ​യി​ല്‍ വ​യ​നാ​ട്, ആ​ഷി​ഖ് ചെ​ല​വൂ​ര്‍, അ​ന്‍വ​ര്‍ സാ​ദ​ത്ത് നെ​ല്ലാ​യ, കെ.​എം. സി​യാ​ദ്, പി.​ജി. മു​ഹ​മ്മ​ദ്, ഫൈ​സ​ല്‍ ബാ​ഫ​ഖി ത​ങ്ങ​ള്‍, എ.​കെ.​എം അ​ഷ്‌​റ​ഫ്, വി.​വി. മു​ഹ​മ്മ​ദ​ലി, സു​ബൈ​ര്‍ ത​ളി​പ്പ​റ​മ്ബ്, അ​ഡ്വ. സു​ല്‍ഫി​ക്ക​ര്‍ അ​ലി, മി​സ്ഹ​ബ് കീ​ഴ​രി​യൂ​ര്‍, കെ.​ടി. അ​ഷ്​​റ​ഫ്​ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.