ഇ​രി​ട്ടി-​വീ​രാ​ജ്പേ​ട്ട അ​ന്ത​ര്‍​സം​സ്ഥാ​ന പാ​ത​യി​ല്‍ ബ​സു​ക​ളു​ടെ നി​യ​ന്ത്ര​ണം പി​ന്‍​വ​ലി​ച്ചു; ലോ​റി​ക​ളു​ടെ നി​യ​ന്ത്ര​ണം തു​ട​രും

ഇ​രി‌​ട്ടി: പ്ര​ള​യം മൂ​ലം അ​ട​ച്ച മാ​ക്കൂ​ട്ടം ഇ​രി​ട്ടി-​വീ​രാ​ജ്പേ​ട്ട അ​ന്ത​ര്‍​സം​സ്ഥാ​ന പാ​ത​യി​ല്‍ ബ​സു​ക​ള്‍​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം പി​ന്‍​വ​ലി​ച്ചു. ഇ​ന്ന് രാ​വി​ലെ മു​ത​ലാ​ണ് നി​യ​ന്ത്ര​ണം നീ​ക്കി​യ​ത്. ത​ക​ര്‍​ന്ന റോ​ഡു​ക​ള്‍ പൂ​ര്‍​ണ​മാ​യും പു​ന​ര്‍​നി​ര്‍​മി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും താ​ല്‍​ക്കാ​ലി​ക സം​വി​ധാ​ന​ത്തി​ലൂ​ടെ​യാ​ണ് ബ​സു​ക​ളെ ക​ട​ത്തി​വി​ടു​ന്ന​ത്. ഇ​തേ തു​ട​ര്‍​ന്ന് ഇ​ന്ന് രാ​വി​ലെ മു​ത​ല്‍ മൈ​സൂ​ര്‍, ബാം​ഗ​ളൂ​ര്‍ ഭാ​ഗ​ത്തേ​ക്കു​ള്ള ബ​സു​ക​ള്‍ ഇ​തു​വ​ഴി സ​ര്‍​വീ​സ് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ല്‍ മാ​ക്കൂ​ട്ടം, പെ​രു​ന്പാ​ടി ചു​ര​ങ്ങ​ളി​ല്‍ മൂ​ന്നി​ട​ങ്ങ​ളി​ലാ​യി റോ​ഡ് പൂ​ര്‍​ണാ​യും ത​ക​ര്‍​ന്നി​രു​ന്നു. ഇ​തി​നു​ശേ​ഷം ഒ​രു മാ​സ​ത്തി​നു​ശേ​ഷം ചെ​റി​യ വാ​ഹ​ന​ങ്ങ​ള്‍ ക​ട​ത്തി​വി​ട്ടി​രു​ന്നു. എ​ന്നാ​ല്‍, ലോ​റി ഉ​ള്‍​പ്പെ​ടെ​യു​ള്ള ഭാ​ര​വാ​ഹ​ന​ങ്ങ​ളു​ടെ നി​രോ​ധ​നം പി​ന്‍​വ​ലി​ച്ചി​ട്ടി​ല്ല.